ദലിത് വിഷയം : ഭരണപ്രതിപക്ഷ അംഗങ്ങൾ ഏറ്റുമുട്ടുമ്പോള്‍ രാഹുൽ ഗാന്ധി നല്ല ഉറക്കത്തിൽ!

168

ന്യൂഡൽഹി∙ ഗുജറാത്തിൽ ദലിത് യുവാക്കളെ മർദിച്ച സംഭവത്തെച്ചൊല്ലി പാർലമെന്റിൽ ഭരണപ്രതിപക്ഷ അംഗങ്ങൾ ഏറ്റുമുട്ടവേ ക്യാമറക്കണ്ണുകളെല്ലാം ഒരേയൊരു വ്യക്തിക്കു നേർക്കായിരുന്നു. താടിക്ക് കൈ കൊടുത്ത് സുഖമായി ഉറങ്ങുന്ന രാഹുലിന്റെ മുഖത്തേയ്ക്ക്.

ഗുജറാത്ത് വിഷയത്തിൽ പ്രതിപക്ഷത്തിനുനേരെ ശക്തമായ പ്രതിഷേധമാണ് കോൺഗ്രസ് അഴിച്ചുവിട്ടത്. കോൺഗ്രസ് പാർട്ടി ലോക്സഭാ നേതാവ് മല്ലികാർജുൻ ഖാർഗെയും മറ്റു എംപിമാരും വിഷയത്തിൽ അലമുറയിട്ടു സംസാരിക്കുമ്പോഴും രാഹുൽ നല്ല ഉറക്കത്തിലായിരുന്നു. മറ്റു നേതാക്കൾ പ്രതിപക്ഷത്തിനെതിരെ രൂക്ഷമായി വിമർശനം ഉന്നയിച്ചപ്പോഴും രാഹുൽ ഒന്നും മിണ്ടാതെ കണ്ണുകളടച്ചിരുന്നു.

രാഹുൽ ഉറങ്ങുന്ന ചിത്രങ്ങളും വിഡിയോയും ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇത്രയും ശബ്ദത്തിൽ ബഹളം നടക്കുമ്പോൾ എങ്ങനെ ഉറങ്ങാൻ കഴിയുന്നുവെന്ന് ചോദിച്ച് സമൂഹ മാധ്യമങ്ങളിൽ ചർച്ചയും തുടങ്ങിക്കഴിഞ്ഞു.

NO COMMENTS

LEAVE A REPLY