ഭരണപക്ഷത്തിന്‍റെയോ പ്രതിപക്ഷത്തിന്‍റെയോ ഇച്ഛക്കല്ല താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് സ്പീക്കര്‍ പി.ശ്രീരാമ കൃഷ്ണന്‍

195

തിരുവനന്തപുരം : ഭരണപക്ഷത്തിന്‍റെയോ പ്രതിപക്ഷത്തിന്‍റെയോ ഇച്ഛക്കല്ല താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് സ്പീക്കര്‍ പി.ശ്രീരാമ കൃഷ്ണന്‍. ചട്ടങ്ങള്‍ക്ക് വിധേയമായാണ് സഭയില്‍ പ്രവര്‍ത്തിക്കുന്നതെന്നും ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ചട്ട വിരുദ്ധമായി ഒന്നും നടക്കാത്ത സാഹചര്യത്തില്‍ സഭാ നടപടികളെ തെരുവിലേയ്ക്ക് വലിച്ചിഴയ്ക്കുന്നത് അത്യന്തം ഖേദകരമാണെന്നും പ്രതിപക്ഷത്തിന്‍റെ എല്ലാ അവകാശങ്ങളും ഭാവിയിലും സംരക്ഷിക്കുമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.