ഹൈക്കോടതിയിലെ മീഡിയ റൂം, അഭിഭാഷകർ ബലമായി പൂട്ടി

173

കൊച്ചി∙ ഗവ.പ്ലീഡർ ധനേഷ് മാത്യു മാഞ്ഞൂരാനെ സ്ത്രീപീഡനക്കേസിൽ അറസ്റ്റ് ചെയ്ത സംഭവത്തെച്ചൊല്ലി ഹൈക്കോടതിയിൽ വീണ്ടും സംഘർഷം. ഹൈക്കോടതിയിലെ മീഡിയ റൂം, അഭിഭാഷകർ ബലമായി പൂട്ടി. ധനേഷ് മാത്യുവിനെ കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ച് അഭിഭാഷകർ കോടതി നടപടികൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ മർദിക്കുകയായിരുന്നു. സ്ഥലത്തു സംഘർഷാവസ്ഥയാണ്. അഭിഭാഷകരും മാധ്യമപ്രവർത്തകരും പ്രതിഷേധവുമായി സ്ഥലത്തു നിലയുറപ്പിച്ചിട്ടുണ്ട്.മർദിച്ചശേഷം അഭിഭാഷകർ ക്യാമറകൾ പിടിച്ചുവാങ്ങി തല്ലിത്തകർത്തു. അഭിഭാഷകർക്കെതിരെ മാധ്യമപ്രവർത്തകർ ഹൈക്കോടതി റജിസ്ട്രാർക്ക് പരാതി നൽകയിട്ടുണ്ട്.
കൊച്ചി കോൺവെന്റ് റോഡിൽവച്ച് പെൺകുട്ടിയെ കയറിപ്പിടിച്ച സംഭവത്തിലാണ് പൊലീസ് ഗവ.പ്ലീഡറായ ധനേഷിനെ അറസ്റ്റ് ചെയ്തത്. പെൺകുട്ടി രേഖാമൂലം പരാതി നൽകുകയും അതിലുറച്ചുനിൽക്കുകയും ചെയ്തെങ്കിലും സംഭവം കെട്ടിച്ചമച്ചതാണെന്നും കള്ളക്കേസാണെന്നുമാണ് അഭിഭാഷകരുടെ വാദം.

NO COMMENTS

LEAVE A REPLY