മന്ത്രിസഭായോഗ തീരുമാനങ്ങള്‍

215

തിരുവനന്തപുരം∙ പാലാ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളി ആന്റ് മാനേജ്മെന്റിനു വേണ്ടി വാങ്ങിയ 54 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിൽ നിന്നും ഐഐഐടിഎംന് കൈമാറാന്‍ മന്ത്രിസഭായോഗത്തിൽ തീരുമാനം. കോഴിക്കോട് റീജനൽ സെന്റർ ഫോർ പേഴ്സൺസ് വിത്ത് ഡിസ്എബിലിറ്റിസിൽ നടപ്പു സമ്പത്തിക വര്‍ഷം മുതൽ പ്രത്യേക ഡിപ്ലോമ കോഴ്സുകള്‍ അനുവദിക്കും. ആന്തൂര്‍ നഗരസഭയില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കും.

കശ്മീരിലെ പുല്‍വാമയില്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ വീരമൃത്യുവരിച്ച സിആര്‍പിഎഫ് സബ് ഇന്‍സ്പെക്ടര്‍ ജി. ജയചന്ദ്രന്‍ നായരുടെ ഭാര്യക്ക് ജോലി നല്‍കും. രണ്ടു പെണ്‍കുട്ടികളുടെയും വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കും. ജയചന്ദ്രന്‍നായരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി.

റിയാദില്‍ വെടിയേറ്റു മരിച്ച ആറ്റിങ്ങല്‍ ആലംകോട് കൊച്ചുവിള തെഞ്ചേരിക്കോണം മാജിദാ മന്‍സിലില്‍ മീരാ സാഹിബിന്‍റെ മകന്‍ നസീറിന്‍റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ അനുവദിച്ചു.

പത്രവിതരണത്തിനിടെ വാഹനമിടിച്ചു മരിച്ച ആലപ്പുഴ പട്ടണക്കാട് നിഗര്‍ത്തില്‍ വീട്ടില്‍ അനന്തകൃഷ്ണന്‍റെ കുടുംബത്തിന് മൂന്നു ലക്ഷം രൂപ അനുവദിച്ചു.

ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് അനാഥവസ്ഥയിലായ ഇടുക്കി അടിമാലി കണ്ണാട്ടുവീട്ടിലെ ഒമ്പതും ഏഴും വയസ്സുളള കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കും. ഒപ്പം രണ്ടര ലക്ഷം രൂപാ വീതം കുട്ടികളുടെ പേരില്‍ സ്ഥിരനിക്ഷേപം നടത്തും.

ധനസഹായം

കോന്നി വള്ളിക്കോട് സജിതാലയത്തില്‍ അഭിജിത്തിന്‍റെ മകള്‍ ഏഴുമാസം പ്രായമുളള ആദ്രിജയുടെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു.

വയനാട് കൃഷ്ണഗിരിയില്‍ ബസ് അപകടത്തില്‍ മരിച്ച ജോണ്‍സണ്‍, വിനോദ്കുമാര്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപാ വീതം അനുവദിച്ചു.

പാലക്കാട് കോതച്ചിറ കൊടവംപറമ്പില്‍ ബാലന്‍റെ മക്കളായ ഷബ്ന, ബിനോയി എന്നിവരുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി മൂന്നു ലക്ഷം രൂപാ വീതം അനുവദിച്ചു.

പത്തനംതിട്ട റാന്നി അറയാഞ്ഞിലിമണ്ണ് വടക്കേ ചരുവില്‍ സുധാകരന്‍റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി മൂന്നു ലക്ഷം രൂപ അനുവദിച്ചു.

കരുനാഗപ്പള്ളി ആദിനാട് തെക്ക് അനുഭവനില്‍ രവീന്ദ്രന്‍റെ മകന്‍ അനുവിന്‍റെ ബ്രയിന്‍ ട്യൂമര്‍ ശസ്ത്രക്രിയക്കായി മൂന്നു ലക്ഷം രൂപ അനുവദിച്ചു.

കരുനാഗപ്പള്ളി പുലിയൂര്‍ വഞ്ചിവടക്ക് കൊറ്റിനാട്ട് കിഴക്കേതില്‍ അബ്ദുള്‍ സമദിന്‍റെ മകള്‍ സൗമ്യയുടെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി മൂന്നു ലക്ഷം രൂപ അനുവദിച്ചു.

തിരുവനന്തപുരം നെല്ലിമൂട് കോട്ടുകാല്‍ താന്നിവിള പുത്തന്‍വീട്ടില്‍ നിഷാകുമാരിയുടെ മകള്‍ ബി.എന്‍. അഖിനയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു.

പുഴയില്‍വീണ് മരിച്ച വയനാട് മാനന്തവാടി സ്വദേശി അജ്നാസിന്‍റെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ അനുവദിച്ചു.

കോഴിക്കോട് കുന്നുമ്മല്‍ വട്ടോളിയില്‍ വാഹനാപകടത്തില്‍ മരിച്ച അര്‍ചിത്, ആദില്‍ ആര്‍.ചന്ദ്രന്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപാവീതവും അനുവദിച്ചു.

NO COMMENTS

LEAVE A REPLY