നിയന്ത്രണ രേഖയില്‍ പാക് സൈന്യം നടത്തിയ വെടിവയ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു

330

ജമ്മു കശ്മീര്‍: നിയന്ത്രണ രേഖയില്‍ പാക് സൈന്യം നടത്തിയ വെടിവയ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. പൂഞ്ച് ജില്ലയിലെ മെന്തര്‍ സെക്ടറില്‍ തിങ്കളാഴ്ച വൈകുന്നേരമുണ്ടായ വെടിവയ്പിലാണ് സൈനികന്‍ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ എട്ടിന് തുടങ്ങിയ വെടിവയ്പ് വൈകുന്നേരത്തോടെയാണ് അവസാനിച്ചതെന്ന് പ്രതിരോധ വിഭാഗം അറിയിച്ചു. രാജൗരി ജില്ലയിലെ നൗഷേര സെക്ടറിലും മോര്‍ട്ടാറും ഓട്ടോമാറ്റിക് തോക്കും ഉപയോഗിച്ച്‌ പാക് സൈന്യം വെടിവയ്പ് നടത്തി. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY