ഫാ. ടോം ഉഴുന്നാലിലിന്റെ പുതിയ ചിത്രങ്ങൾ പുറത്തു വന്നു

232

കോട്ടയം ∙ യെമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ പുതിയ ചിത്രങ്ങൾ പുറത്തു വന്നു. യെമനിലെ അജ്ഞാത കേന്ദ്രത്തിൽ ഇരു കൈകളും നെഞ്ചിൽ ചേർത്തു നിൽക്കുന്ന ചിത്രമാണിത്. ഫാ. ടോമിന്റെ ഫെയ്സ്ബുക് വഴി ഭീകരർ പുറത്തുവിട്ട ചിത്രങ്ങൾ‌ ഇന്നലെ ഉച്ചയോടെയാണ് ലഭ്യമായത്. ചിത്രത്തിലുള്ളത് ഫാ. ടോം തന്നെയാണന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു.

രണ്ടാഴ്ച മുൻപ് കണ്ണു മൂടിക്കെട്ടിയ നിലയിലുള്ള ചിത്രം ബന്ധുക്കൾക്കു ലഭിച്ചിരുന്നു. ഫാ. ടോമിന്റെ ഫെയ്സ്ബുക് അക്കൗണ്ട് അ‍‍ജ്ഞാതർ ഹാക്ക് ചെയ്തിരിക്കുകയാണ്. ഫാ. ടോം ഇപ്പോഴും യെമനിൽ തന്നെയാണെന്നാണു ലഭിക്കുന്ന വിവരമെന്നും എന്നാൽ ഒളിവിൽ പാർപ്പിച്ചിരിക്കുന്ന കേന്ദ്രം ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ബന്ധുക്കൾ അറിയിച്ചു. യെമനിൽ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം തടസ്സപ്പെട്ടിരിക്കുന്നതിനാൽ ഫാ. ടോമിനു വേണ്ടിയുള്ള കേന്ദ്രസർക്കാരിന്റെ അന്വേഷണം മുന്നോട്ടുപോകുന്നില്ല. മാർച്ച് നാലിനാണ് ഫാ. ടോമിനെ ഭീകരർ തട്ടിക്കൊണ്ടുപോയത്.

NO COMMENTS

LEAVE A REPLY