ഹോസ്റ്റലില്‍ നല്ല ഭക്ഷണം വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ യുണിവേഴ്സിറ്റി ഹോസ്റ്റലിലെ വിദ്യാര്‍ഥിനികള്‍ പട്ടിണി സമരത്തില്‍

240

തിരുവനന്തപുരം: ഹോസ്റ്റലില്‍ നല്ല ഭക്ഷണം വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ യുണിവേഴ്സിറ്റി ഹോസ്റ്റലിലെ വിദ്യാര്‍ഥിനികള്‍ പട്ടിണി സമരത്തില്‍. കഴിഞ്ഞ മൂന്നാഴ്ചയോളമായി ഹോസ്റ്റലിലെ ഭക്ഷണം വൃത്തിഹീനമാണെന്ന് ആരോപിച്ച്‌ കുട്ടികള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി അധികൃതരെ സമീപച്ചതോടെ ക്യാന്റീന്‍ നടത്തുന്നവരെ മാറ്റി പുതിയ ആളുകളെ ഏല്‍പ്പിച്ചു. എന്നാല്‍, ഇപ്പോഴത്തെ സ്ഥിതി പഴയതിലും ദയനീയമാണെന്ന് കുട്ടികള്‍ പറയുന്നു. പുഴു കിടക്കുന്ന അരി വെച്ചാണ് ചോറ് ഉണ്ടാക്കുന്നതെന്നും കോഴിയുടെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ചാണ് കോഴിക്കറി ഉണ്ടാക്കുന്നതെന്നും കുട്ടികള്‍ ആരോപിക്കുന്നു. അതുപോലെ പാത്രങ്ങള്‍ കഴുകാറില്ല. അതില്‍ തന്നെയാണ് വീണ്ടും ഭക്ഷണം പാകം ചെയ്യുന്നതെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞു. ക്യാന്റീന്‍ നടത്തുന്നയാള്‍ മറ്റൊരാള്‍ക്ക് സബ് കോണ്‍ട്രാക്റ്റ് നല്‍കുന്നത് മൂലമാണ് ഭക്ഷണത്തിന്റെ ഗുണനിലവാരം മോശമാകുന്നതെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു. നല്ല ഭക്ഷണം ലഭിച്ചില്ലെങ്കില്‍ അനിശ്ചിത കാല നിരാഹാരം സമരം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് വിദ്യാര്‍ഥിനികള്‍.

NO COMMENTS

LEAVE A REPLY