ദലിത് യുവാവിനെ 46 പേർ ചേർന്നു മർദിച്ചു കൊലപ്പെടുത്തി

169

പോർബന്തർ∙ ഗുജറാത്തിലെ ശോധനാ ഗ്രാമത്തിൽ ദലിത് യുവാവിനെ ഒരു സംഘം ആളുകൾ മർദിച്ചു കൊലപ്പെടുത്തി. നാൽപ്പത്തിരണ്ടുകാരനായ രാമ സിംഗ്രാഹിയയാണ് മരിച്ചത്. ഉയർന്ന ജാതിയിൽപ്പെട്ട 46 പേർ ചേർന്ന് വടികളും മാരകായുധങ്ങളുമായി രാമയെ ആക്രമിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. മർദനത്തിന് നേതൃത്വം നൽകിയ ഗ്രാമത്തലവനുവേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കി. കൃഷിയിറക്കുന്നതു സംബന്ധിച്ച് ഇവിടെ നിലനിൽക്കുന്ന തർക്കമാണ് കൊലയിലേക്കു നയിച്ചത്.

അതേസമയം, രാമ കൃഷി ചെയ്യുന്ന സ്ഥലത്തുതന്നെ സംസ്കാരം നടത്തണമെന്നാവശ്യപ്പെട്ട് കുടുംബം എസ്പി ഓഫിസിനുമുന്നിൽ ധർണ നടത്തി. ‘സിങ്കാരിയയെ അവർ കഷ്ണങ്ങളായി നുറുക്കി. ഗ്രാമത്തലവനെ പേടിച്ച് ആരും രക്ഷിക്കാനെത്തിയില്ല. അദ്ദേഹത്തെ ഇവിടെ അടക്കണമെന്നാണ് ആഗ്രഹം രാമയുടെ സഹോജരി വെജി പാണ്ഡവധ്ര പറഞ്ഞു.

NO COMMENTS

LEAVE A REPLY