ആ​ദാ​യ നി​കു​തി റി​ട്ടേ​ണ്‍(​ഐ​ടി​ആ​ര്‍‌) ഫ​യ​ല്‍ ചെ​യ്യു​ന്ന​തി​ന് പാ​ന്‍ കാ​ര്‍​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​ത് നി​ര്‍​ബ​ന്ധ​മാ​ണെ​ന്ന് സു​പ്രീം​കോ​ട​തി.

221

ന്യൂ​ഡ​ല്‍​ഹി: ആ​ദാ​യ നി​കു​തി റി​ട്ടേ​ണ്‍(​ഐ​ടി​ആ​ര്‍‌) ഫ​യ​ല്‍ ചെ​യ്യു​ന്ന​തി​ന് പാ​ന്‍ കാ​ര്‍​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​ത് നി​ര്‍​ബ​ന്ധ​മാ​ണെ​ന്ന് സു​പ്രീം​കോ​ട​തി. ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സ​മ​ര്‍​പ്പി​ച്ച അ​പേ​ക്ഷ​യി​ലാ​ണ് കോ​ട​തി ഇക്കാര്യം നി​ര്‍​ദേ​ശിച്ചത്.

2018-19 വ​ര്‍​ഷ​ത്തെ ആ​ദാ​യ നി​കു​തി റി​ട്ടേ​ണു​ക​ള്‍ പാ​ന്‍ ന​മ്ബ​രു​മാ​യി ആ​ധാ​ര്‍ ലി​ങ്ക് ചെ​യ്യാ​തെ ത​ന്നെ ഫ​യ​ല്‍ ചെ​യ്യു​ന്ന​തി​ന് ര​ണ്ടു​പേ​ര്‍​ക്ക് ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. ഈ ​ഉ​ത്ത​ര​വി​നെ ചോ​ദ്യം ചെ​യ്താ​ണ് കേ​ന്ദ്രം അ​പ്പീ​ല്‍ ന​ല്‍​കി​യ​ത്. വി​ഷ​യം സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ല്‍ ഇ​രു​ന്ന​തി​നാ​ലാ​ണ് ഹൈ​ക്കോ​ട​തി അ​ത്ത​ര​മൊ​രു ഉ​ത്ത​ര​വി​റ​ക്കി​യ​ത്. പി​ന്നീ​ട് സു​പ്രീം​കോ​ട​തി വി​ഷ​യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു.

ആ​ദാ​യ നി​കു​തി വ​കു​പ്പി​ലെ സെ​ക്ഷ​ന്‍ 139എ​എ സ്ഥി​രീ​ക​രി​ച്ചാ​ണ് പാ​ന്‍ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കേ​ണ്ട​ത് നി​ര്‍​ബ​ന്ധ​മാ​ണെ​ന്ന് ബെ​ഞ്ച് നി​രീ​ക്ഷി​ച്ച​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ സു​പ്രീം​കോ​ട​തി നേ​ര​ത്തേ തീ​രു​മാ​നം എ​ടു​ത്തി​ട്ടു​ള്ള​താ​യും ജ​സ്റ്റീ​സ് എ.​കെ.​സി​ക്രി, എ​സ്. അ​ബ്ദു​ല്‍ ന​സീ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

NO COMMENTS