ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരരെ 100 കഷ്ണങ്ങളായി വെട്ടിനുറുക്കണം: ഒവൈസി

191

ഹൈദരാബാദ്∙ ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) നായ്ക്കളുടെ നരകമാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരെ നൂറു കഷ്ണങ്ങളായി വെട്ടിനുറുക്കണം. ജീവനോടെ പിടിയിലാകുന്ന ദിവസം നിങ്ങളോർത്തോളൂ, ബന്ധുക്കൾക്ക് എല്ലു പോലും ലഭിക്കില്ല – ഒവൈസി പറഞ്ഞു.

ഐഎസുമായി ബന്ധപ്പെട്ട് എൻഐഎയുടെ പിടിയിലാകുന്ന യുവാക്കൾക്ക് നിയമസഹായം നൽകുമെന്ന പ്രസ്താവന വിവാദമായതിനു പിന്നാലെയാണ് ഒവൈസിയുടെ പ്രസ്താവന.

കഴിഞ്ഞമാസം ഐഎസുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയ അഞ്ചുപേരെ ഹൈദരാബാദിൽ അറസ്റ്റു ചെയ്തിരുന്നു. പിടിയിലായ യുവാക്കൾ തെറ്റുകാരല്ലെന്ന് തെളിഞ്ഞാൽ ഉദ്യോഗസ്ഥരെ സസ്പെൻ‍ഡ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

NO COMMENTS

LEAVE A REPLY