ജിഷ കൊലക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് കാലാവധി തീരുന്ന സാഹചര്യത്തിലാണ് എറണാകുളം സെഷന്‍സ് കോടതിയില്‍ ഹാജരാക്കുന്നത്.
അമീറിന്റെ റിമാന്‍ഡ് കാലാവധി കോടതി നീട്ടാനാണ് സാധ്യത. അതേസമയം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികളുമായി പൊലീസ് മുന്നോട്ട് പോകുകയാണ്. ദളിത് പീഡന കുറ്റം ചുമത്തിയ സാഹചര്യത്തില്‍ അറസ്റ്റ് ചെയ്ത് അറുപത് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടതുണ്ട്. ഇതിന്റെ കാലാവധി ഓഗസ്റ്റ് 15ന് അവസാനിക്കും. അതുകൊണ്ട് ഈ സമയ പരിധിക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.