നവീന്റെ കടന്നുവരവ് ദേവിയുടെ ചിന്താഗതിയിൽ വലിയതോതിലുള്ള മാറ്റങ്ങൾക്കു വഴിവച്ചിട്ടുണ്ട് ; ബന്ധുക്കൾ

22

തിരുവനന്തപുരം : നവീന്റെ കടന്നുവരവ് ദേവിയുടെ ചിന്താഗതിയിൽ വലിയതോതിലുള്ള മാറ്റങ്ങൾക്കു വഴിവച്ചിട്ടുണ്ടെന്നാണ് ബന്ധു ക്കൾ പറയുന്നത്. കുട്ടികൾ വേണ്ടെന്നത് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ ഇതുപ്രകാരമായിരുന്നു.

പങ്കജകസ്‌തൂരി ആയുർ‌വേദ കോളജിലെ പഠനകാലയളവിലാണു സഹപാഠിയായ നവീൻ തോമസുമായി ദേവി പരിചയപ്പെടുന്നത്. ഇരുവരും തമ്മിലുള്ള സൗഹ്യദം പിന്നീടു പ്രണയത്തിലേക്കു വഴിമാറുകയായിരുന്നു. വീട്ടുകാരുടെ പൂർണ സമ്മതത്തോടെ ഹിന്ദു ആചാരം അനുസരിച്ചും പള്ളിയിൽ വച്ചും വിവാഹം നടത്തി. വീട്ടിൽനിന്നു മാറി പേരൂർക്കട അമ്പലമുക്കിൽ ഇരുവരും വാടകയ്ക്കു താമസിച്ചിരുന്നതായും വിവരമുണ്ട്. അതീവ രഹസ്യമായിട്ടായിരുന്നു അമ്പലമുക്കിലെ താമസം. വീട്ടിലേക്ക് ആരെങ്കിലും വരുന്നതിനെ അധികം പ്രോത്സാഹിപ്പിച്ചിരുന്നില്ല. കോട്ടയം മീനടത്തേക്കു വല്ലപ്പോഴുമാണു പോയിരുന്നത്.

ഫാം ഹൗസ് തുടങ്ങാനാണു ദേവിയും നവീനും പ്രാക്ടീസ് നിർത്തിയതെങ്കിലും കേക്ക് നിർമാണത്തിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരു ന്നത് ദേവി നിർമിക്കുന്ന മുന്തിയ കേക്കുകൾ തിരുവനന്തപുരത്ത് പ്രശസ്‌തമായിരുന്നു. പരിചയക്കാരിൽനിന്നു ധാരാളം ഓർഡർ ഇവർക്കു ലഭിക്കാറുണ്ടായിരുന്നുവെന്നാണു സുഹ്യത്തുക്കൾ പറയുന്നത്. സ്കൂ‌ളിലെ അധ്യാപകരെന്ന നിലയിലാണു ദേവിയും ആര്യയും പരിചയം തുടങ്ങിയത്. രണ്ടുപേരും അന്ന് വട്ടിയൂർക്കാവ് പ്രദേശത്തായിരുന്നു താമസം അതിനാൽ യാത്രകളും ഒരുമിച്ചായി ഈ സൗഹൃദമാണ് അപ്രതീക്ഷിത തലത്തിലേക്കു കടന്നത്.

NO COMMENTS

LEAVE A REPLY