ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നതിന് യുവാവിന് സക്കീര്‍ നായിക് പണം നല്‍കി : എന്‍ ഐ എ

178

ഹൈദരാബാദ്: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നതിന് യുവാവിന് സക്കീര്‍ നായിക് പണം നല്‍കിയെന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). സക്കീര്‍ നായികിന്‍റെ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച്‌ ഫൗണ്ടേഷന്‍ (ഐആര്‍എഫ്) രാജസ്ഥാന്‍ സ്വദേശി അബു അനാസ് 80,000 രൂപ ലഭിച്ചുവെന്നാണ് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. സിറിയയിലേക്ക് യാത്രചെയ്യുന്നതിന് തൊട്ട് മുന്‍പാണ് ഈ പണം ഐആര്‍എഫ് പണം സ്കോളര്‍ഷിപ്പായി നല്‍കിയത്. ഇതിനു പുറമെ സക്കീര്‍ നായികിന്‍റെ സ്ഥാപനവുമായി സ്ഥിരമായി ബന്ധത്തിലുണ്ടായിരുന്നുവെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു. കഴിഞ്ഞദിവസം ഇസ്ലാമിക് റിസര്‍ച്ച്‌ ഫൗണ്ടേഷനുമായി ബന്ധമുള്ള 20 കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയിഡ് നടന്നിരുന്നു. റെയ്ഡില്‍ പല വിലപ്പെട്ട രേഖകളും പിടിച്ചെടുത്തതായാണ് വിവരം. സക്കീര്‍ നായിക്കിന്‍റെ സംഘടനയ്ക്ക് സാന്പത്തീക സഹായം നല്‍കിയ വിവിധ സ്വകാര്യ കന്പനികളും ദേശീയ അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലാണെന്നാണ് കേള്‍ക്കുന്നത്. 150 രാജ്യങ്ങളിലായി സക്കീര്‍ നായിക്കിന്‍റെ പ്രസംഗം എത്തിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY