ഹോട്ടല്‍ മുറിയില്‍ മൂന്നുപേര്‍ ജീവനൊടുക്കിയ സംഭവം ; നവീനും ദേവിയും അമാനുഷിക ചിന്തകളിൽ വിശ്വസിച്ചിരുന്നു

33

തിരുവനന്തപുരം : അരുണാചലിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവീനും ഭാര്യ ദേവിയും അമാനുഷിക ചിന്തകളിൽ വിശ്വസി ച്ചിരുന്നതായി വീട്ടുകാർക്ക് അറിയാമായിരുന്നുവെന്നു പൊലീസിന്റെ അനുമാനം. തിരുവനന്തപുരം സ്വദേശികളായ വട്ടിയൂർക്കാവ് മേലത്തുമേലെ എം എം ആർ എ 198 ശ്രീരാഗത്തിൽ ആര്യ ബി.നായർ (29), ആയുർവേദ ഡോക്‌ടർമാരായ കോട്ടയം മീനടം നെടും പൊയ്കയിൽ നവീൻ തോമസ് (39), ഭാര്യ വട്ടിയൂർക്കാവ് മൂന്നാംമൂട് അഭ്രകുഴി എം എം ആർ എ സി ആർ എ കാവിൽ ദേവി (41) എന്നിവരെ ചൊവ്വാഴ്‌ചയാണ് അരുണാചൽ പ്രദേശിലെ ഇറ്റാനഗറിലെ ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മാർച്ച് 27ന് ആണ് മൂവരും അരുണാചലിലേക്കു പോയത്. അരുണാചലിന്റെ തലസ്‌ഥാനമായ ഇറ്റാനഗറിൽനിന്നു 100 കിലോ മീറ്റർ മാറി സിറോയിലെ ഹോട്ടലിലാണു മുറിയെടുത്തത്. കഴിഞ്ഞ ദിവസങ്ങളിൽ റസ്‌റ്ററൻ്റിലെത്തി ആഹാരം കഴിച്ച ഇവരെ ഇന്നലെ രാവിലെ 10 കഴിഞ്ഞിട്ടും പുറത്തു കാണാതിരുന്നതോടെ ഹോട്ടൽ ജീവനക്കാർ അന്വേഷിച്ചു ചെല്ലുകയായിരുന്നു.

മുറിയിൽ ആര്യ കട്ടിലിലും ദേവി നിലത്തും കൈഞരമ്പ് മുറിഞ്ഞനിലയിൽ മരിച്ചുകിടക്കുകയായിരുന്നു. നവീൻ്റെ മൃതദേഹം ശുചിമുറിയിലായിരുന്നു. ദേഹമാസകലം വ്യത്യസ്‌ത തരത്തിലുള്ള മുറിവുകളുണ്ടാക്കി രക്തം വാർന്നാണ് മൂവരുടെയും മരണം. മരണത്തിനു മുൻപ് ആഭിചാരക്രിയകൾ നടന്നായി സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

ദേവിയുടെ അച്‌ഛൻ ബാലൻ മാധവനുമായി പൊലീസ് നടത്തിയ സംഭാഷണത്തിൽ നവീനും ദേവിയും ദുർ മന്ത്രവാദവുമായി ബന്ധപ്പെട്ട സംഘങ്ങളു മായി ചേർന്നു പ്രവർത്തിച്ചിരുന്നുവെന്നും അതു വീട്ടുകാർ വിലക്കിയിരുന്നതായും വ്യക്‌തമായി. ദേവിയുടെ വീട്ടുകാർക്കു കൂടുതൽ കാര്യങ്ങൾ അറിയാമെന്നും പൊലീസ് കരുതുന്നു.

ദമ്പതികളുടെ മരണവിവരം പുറത്തുവരും മുൻപ് ബാലൻ മാധവൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്ന രണ്ടു പോസ്റ്റുകളും അനാചാരങ്ങൾ ക്കെതിരെയുള്ളവയായിരുന്നു. മൃതദേഹം സംസ്കരിച്ചതിനുശേഷം ദേവിയുടെയും നവീൻ്റെയും ആര്യയുടെ യും വീട്ടുകാരുടെ മൊഴിയെടുക്കാനുള്ള തയാറെടുപ്പിലാണു പൊലീസ്.

NO COMMENTS

LEAVE A REPLY