കശ്മീര്‍ ഇന്ത്യയുടേതല്ലെന്നും കശ്മീരിന്‍റെ ഭാവി തീരുമാനിക്കേണ്ടത് ഐക്യരാഷ്ട്രസഭയാണെന്നും ഇന്ത്യയ്ക്ക് പാകിസ്താന്‍റെ മറുപടി

182

യുണൈറ്റഡ് നേഷന്‍സ്: കശ്മീര്‍ ഇന്ത്യയുടേതല്ലെന്നും കശ്മീരിന്‍റെ ഭാവി തീരുമാനിക്കേണ്ടത് ഐക്യരാഷ്ട്രസഭയാണെന്നും ഇന്ത്യയ്ക്ക് പാകിസ്താന്‍റെ മറുപടി. ഉറി ആക്രമണം ഇന്ത്യ ആസൂത്രണം ചെയ്തതാണെന്നും സമാധാനത്തിന് ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും യുഎന്നില്‍ പാക് പ്രതിനിധി അറിയിച്ചു.കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അത് സ്വപ്നം കാണുക പോലും വേണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭയില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് മറുപടിയുമായി പാകിസ്താനും എത്തിയത്. എന്നാല്‍ ലോകവേദികളില്‍ നുണകളുമായാണ് പാകിസ്താന്‍ എത്തുന്നതെന്നായിരുന്നു ഇതിന് ഇന്ത്യയൂടെ യുഎന്നിലെ ഫസ്റ്റ് സെക്രട്ടറി ഈനം ഗംഭീര്‍ പറഞ്ഞത്.ഉറി ആക്രമണത്തിനെത്തിയ ഭീകരരില്‍ നിന്നും കണ്ടെത്തിയ ആയുധങ്ങളിലും ഉപകരണങ്ങളിലും പാക് മുദ്ര ഉണ്ടായിരുന്നു. തങ്ങളുടെ മണ്ണ് ഒരു രാജ്യത്തിനുമെതിരായ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നല്കില്ലെന്ന ഉറപ്പ് പാകിസ്താന്‍ പാലിക്കാന്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.പരാജയപ്പെട്ട രാജ്യമാണ് പാകിസ്താന്‍. സ്വന്തം സ്ഥലത്ത് ക്രൂരതകള്‍ നടത്തുന്ന അവര്‍ക്ക് മനുഷ്യാവകാശത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും സംസാരിക്കാന്‍ അവകാശമില്ല. ഭീകരരെ ഉപയോഗിച്ച്‌ നിഴല്‍ യുദ്ധം നടത്തുന്നില്ല എന്ന് ഉറപ്പ് പറയാന്‍ പാക് പ്രതിനിധിക്ക് കഴിയുമോയെന്നും 1971 ലെ വംശീയ നരഹത്യകള്‍ നിഷേധിക്കാന്‍ കഴിയുമോയെന്നും ഈനം ഗംഭീര്‍ ചോദിച്ചു.

NO COMMENTS

LEAVE A REPLY