കൊല്ലയിൽ കൃഷിഭവൻ കർഷകർ ഉപരോധിച്ചു

237

അമരവിള കളത്തറയ്ക്കൽ ഏലായിലെ കർഷകർ നിരാശയിലാണ് .കർഷക കൂട്ടായ്മയിലൂടെയാണ് 13 ഹെക്ടർ നിലത്ത് നെൽകൃഷിയിറക്കിയത്. നൂറ് മേനി വിളവ് ലഭിച്ച സമയത്ത് കൊയ്ത്ത് യന്ത്രം അധികൃതർ അനുവദിച്ചില്ല.കൃഷിയിറക്കിയ ചെലവിലും തിരിമറി നടന്നു. കൊയ്ത്ത് യന്ത്രം കൊണ്ടു വരാത്തതിനും കാരണം അതാണ്. കൊല്ലയിൽ ഗ്രാമ പഞ്ചായത്തും കൃഷിഭവനും തികഞ്ഞ അനാസ്ഥയാണ് കാട്ടിയിരിക്കുന്നത്. മഴ പെയ്ത് വെള്ളം കയറിയാൽ കർഷകരുടെ പ്രതീക്ഷകൾ അസ്ഥാനത്താകും. ആയതിനാൽ അടിയന്തിരമായി കൂടുതൽ കൊയ്ത്ത് യന്ത്രങ്ങൾ എത്തിച്ചും കൊയ്ത്ത്കാരെ എത്തിച്ചും കൊയ്ത്ത് നടത്തണം. യന്ത്രത്തിന്റെ വാടക, കൂലി എന്നിവ സബ്സിഡിയായി കർഷകർക്ക് നൽകണം. അല്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കണം. വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് ഗാന്ധി ഹരിതസമൃദ്ധിയുടെ നേതൃത്വത്തിൽ കർഷകർ കൊല്ലയിൽ കൃഷിഭവൻ ഉപരോധിച്ചു.

ലക്ഷങ്ങൾ മുടക്കിയിട്ടും കർഷകർക്ക് ആവശ്യത്തിന് ഉപയോഗിക്കാനാകാത്ത കൊയ്ത്ത് യന്ത്രത്തിന്റെ മെയിന്റനൻസ് റിപ്പോർട്ടിന്റെ പകർപ്പ്, പാടശേഖരത്തിന്റെ ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ്, കർഷകർക്ക് നാളിതുവരെ ലഭ്യമാക്കിയിട്ടുള്ള അനുകൂല്യങ്ങൾ ഉൾപ്പെട്ട റിപ്പോർട്ടിന്റെ പകർപ്പ് എന്നിവ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടു കൊണ്ട് സംസ്ഥാന സെക്രട്ടറി സനിൽ കുളത്തിങ്കൽ കത്തും നൽകി. തുടർന്ന് കൃഷി ഓഫീസറുമായി പാടശേഖരത്ത് എത്തി കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്തു. കൊയ്ത്ത് യന്ത്രം ഇന്ന് തന്നെ എത്തിച്ച് കൊയ്ത്ത് തുടങ്ങു മെന്ന ഉറപ്പിൻമേൽ ഉപരോധസമരം അവസാനിപ്പിച്ചു.

ഗാന്ധി ഹരിതസമൃദ്ധി പാറശ്ശാല നിയോജക മണ്ഡലം ചീഫ് കോ-ഓർഡിനേറ്റർ കോട്ടുക്കോണം കൃഷ്ണകുമാർ ,ജില്ലാ കോ-ഓർഡിനേറ്റർ മാരായമുട്ടം രാജേഷ് ,കോൺ. ബ്ലോക് പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ, ഡി.സി.സി.ജനറൽ സെക്രട്ടറിമാരായ അഡ്വ മഞ്ചവിളാകം ജയകുമാർ, കൊറ്റാ. മം വിനോദ് ,മണ്ഡലം പ്രസിഡൻറ് കൊല്ലയിൽ ആനന്ദൻ, തത്ത ലം രാജു, കൊല്ലയിൽ രാജൻ, ഐദേവനേശൻ, ഏലാ കർഷക പ്രതിനിധികൾ എന്നിവരും നേതൃത്വം നൽകി.

NO COMMENTS

LEAVE A REPLY