മദ്രസ അദ്ധ്യാപകന്റെ കൊലപാതകം : അന്വേഷണത്തിന് പ്രത്യേക സംഘം

187

കാസര്‍ഗോഡ് :മദ്രസ അദ്ധ്യാപകന്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക അന്യേഷണ സംഘം രൂപീകരിച്ചു. കണ്ണൂര്‍ റേഞ്ച് ഐജി മഹിപാല്‍ യാഥവിന്റെ നേതൃത്വത്തില്‍ ക്രൈം ബ്രാഞ്ച് എസ് പി ശ്രീനിവാസ്, ജോയിന്റ് എസ് പി ജയ് ദേവ്, ഡി വൈ എസ് പി. എം പി. മോഹനചന്ദ്രന്‍, തളിപ്പറമ്ബ് സി ഐ പി കെ സുധാകരന്‍ എന്നിവരടങ്ങിയ ടീമാണ് കേസന്വേഷണത്തിനു നേതൃത്വം കൊടുക്കുക. ഡി ജി പിയാണ് ഇതുസംബന്ധമായ ഉത്തരവിറക്കിയത്. പഴയ ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനും പള്ളി മുഅദ്ദീനുമായ കുടക് കോട്ടം കുടി റിയാസ് മൗലവി (3O) ആണ് ദാരുണമായി കൊല്ലപ്പെട്ടിരുന്നത്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാഹനങ്ങളിലടക്കം പൊലീസ് പരിശോധന തുടരുകയാണ്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷമാണ് സ്വദേശമായ മടിക്കേരിയിലെത്തിച്ചിരുന്നത്.

NO COMMENTS

LEAVE A REPLY