നീലേശ്വരം മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണം പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു

12

കാസറഗോഡ് : നീലേശ്വരം സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. എം.രാജഗോപാലന്‍ എം.എല്‍.എ സമര്‍പ്പിച്ച നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നീലേശ്വരത്ത് മിനിസിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിനു വേണ്ടി സംസ്ഥാന ബഡ്ജറ്റില്‍ അഞ്ച് കോടി രൂപ അനുവദിച്ചത്.

നീലേശ്വരം വില്ലേജ് ഓഫീസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് സിവില്‍ സ്റ്റേഷന്‍ പണിയുക. പരിശോധന പൂര്‍ത്തീകരിച്ച് ഡിസൈന്‍ ഉണ്ടാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. അനുമതി ലഭ്യമാകുന്ന മുറയ്ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ സി.ബിജു, ഓവര്‍സിയര്‍ വിക്ടോറിയ, ഇന്‍വെസ്റ്റിഗേഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ബാബു ചീക്കോത്ത്, ജിതേഷ്ബാബു, പി.കെ.ജിംന എന്നിവരാണ് സ്ഥലപരിശോധനയ്ക്കു എത്തിയത്.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത, വൈസ്‌ചെയര്‍മാന്‍ പി.പി.മുഹമ്മദ്‌റാഫി, മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ.പി.രവീന്ദ്രന്‍, നീലേശ്വരം വില്ലേജ് ഓഫീസര്‍ രാജേഷ്.ടി എന്നിവരും കൂടെ ഉണ്ടായിരുന്നു.

NO COMMENTS