പീഡനശ്രമം എതിര്‍ത്ത അമ്മായിയെ മരുമകന്‍ കൊലപ്പെടുത്തി

167

ദില്ലി: പീഡനശ്രമം എതിര്‍ത്ത അമ്മായിയെ മരുമകന്‍ കൊലപ്പെടുത്തിയ പ്രതി അറസറ്റില്‍. 38കാരിയയെയാണ് 19കാരനായ ചിന്തു കൊലപ്പെടുത്തിയത്. അവരെ അബോധാവസ്ഥയില്‍ വീടിനുള്ളില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് 19കാരന്‍ അവകാശപ്പെടുന്നത്, എന്നാല്‍ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ദില്ലിയിലെ അമന്‍വിഹാര്‍ പ്രദേശത്തായിരുന്നു സംഭവം.പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് 19കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടയക്കും. കള്ളക്കഥകള്‍ കെട്ടിച്ചമച്ച്‌ പ്രതി അന്വേഷണം വഴിതെറ്റിയ്ക്കാന്‍ ശ്രമിച്ചുവെന്ന് പൊലീസ് ആരോപിക്കുന്നു. എന്നാല്‍ പ്രതി പീന്നീട് പൊലീസിനോട് കുറ്റസമ്മതം നടത്തുകയായിരുന്നു.ബുധനാഴ്ച വൈകിട്ടാണ് വീടിനുള്ളില്‍ 38കാരിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയെന്ന് പൊലീസിന് വിവരം ലഭിക്കുന്നത്. ചിന്തുവായിരുന്നു പൊലീസിനെ വിവരമറിയിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ച പൊലീസ് ചിന്തുവിനെ ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ നിജസ്ഥിതിയെക്കുറിച്ച്‌ പൊലീസിന് വിവരം ലഭിക്കുന്നത്.എഫ്‌ഐര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോഴായിരുന്നു പ്രതി കുറ്റം സമ്മതിച്ചത്. അവരെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും സമ്മതിക്കാതിരുന്ന അവര്‍ വിവരം ബന്ധുക്കളെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി.

NO COMMENTS

LEAVE A REPLY