നവജോത് സിങ് സിദ്ധു കോണ്‍ഗ്രസില്‍ ചേര്‍ന്നു

251

ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരം നവജോത് സിങ് സിദ്ധു കോണ്‍ഗ്രസില്‍ ചേര്‍ന്നു. പഞ്ചാബ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്ബാണ് മുന്‍ രാജ്യസഭാംഗമായിരുന്ന സിദ്ധുവിന്റെ കോണ്‍ഗ്രസ് പ്രവേശനം. കഴിഞ്ഞ സെപ്റ്റംബറില്‍ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച സിദ്ധു കോണ്‍ഗ്രസില്‍ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പാര്‍ട്ടി തന്നോട് വേര്‍തിരിവ് കാണിക്കുന്നു എന്നാരോപിച്ചായിരുന്നു സിദ്ധുവിന്റെ രാജി. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സിദ്ധുവിന്റെ കോണ്‍ഗ്രസ് പ്രവേശനത്തിന് കളമൊരുങ്ങിയത്. നേരത്തെതന്നെ കോണ്‍ഗ്രസില്‍ ചേര്‍ന്ന സിദ്ധുവിന്റെ ഭാര്യ നവ്ജോത് കൗര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY