വിമര്‍ശിച്ച നാല് ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ച നടത്തി

229

ന്യൂഡല്‍ഹി: ജസ്റ്റിസ് ചെലമേശ്വര്‍ ഉള്‍പ്പടെയുള്ള 4 മുതിര്‍ന്ന ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കൂടിക്കാഴ്ച നടത്തി. സുപ്രീംകോടതിയിലായിരുന്നു കൂടിക്കാഴ്ച. 15 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയില്‍ തര്‍ക്ക വിഷയങ്ങളും ചര്‍ച്ച ചെയ്തു. ജഡ്ജിമാരുമായി നാളെയും ചര്‍ച്ചകള്‍ തുടരും. വിമര്‍ശിച്ച ജഡ്ജിമാരായ ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലൊക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരുമായാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര രാവിലെ ചര്‍ച്ച നടത്തിയത്.

NO COMMENTS