പ്രേമത്തിന്‍റെ കളക്ഷന്‍ റെക്കോര്‍ഡ് ഒപ്പം തകര്‍ത്തു

236

ഓണം റിലീസില്‍ പണംവാരി മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം ഒപ്പം. സെപ്റ്റംബര്‍ എട്ടിന് റിലീസ് ചെയ്ത ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് സൃഷ്ടിക്കുന്നത്. മാത്രമല്ല ആദ്യവാര കലക്ഷനില്‍ ഒപ്പം റെക്കോര്‍ഡ് സൃഷ്ടിച്ച്‌ കഴിഞ്ഞു.
ആദ്യ ഏഴ് ദിവസത്തെ കേരള ഗ്രോസ് 12.6 കോടിയാണ്. 6 കോടി ഡിസ്ട്രിബ്യൂട്ടേര്‍സ് ഷെയര്‍ ആണ്. മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 10 കോടി കലക്ഷന്‍ നേടുന്ന ചിത്രമായിരിക്കുകയാണ് ഒപ്പം. അല്‍ഫോന്‍സ് പുത്രന്‍-നിവിന്‍ പോളി ചിത്രമായ പ്രേമത്തിന്റെ റെക്കോര്‍ഡാണ് ഒപ്പം തകര്‍ത്തത്. 104 കേന്ദ്രങ്ങളിലായിരുന്നു ഒപ്പം റിലീസിനെത്തിയത്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ 1.56 കോടി ചിത്രം നേടിയിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 25 ന് തിയേറ്ററുകളില്‍ എത്തിയ പ്രേമത്തിന്റെ ആദ്യ ഒരാഴ്ചയിലെ കളക്ഷന്‍ 10.40 കോടി രൂപയായിരുന്നു.പൃഥ്വിരാജ് ചിത്രം എന്ന് നിന്റെ മൊയ്തീനും ആദ്യത്തെ പത്തുദിവസം കൊണ്ട് 10 കോടി കളക്ഷന്‍ നേടിയിരുന്നു.

NO COMMENTS

LEAVE A REPLY