അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്ന അമ്മ അറസ്റ്റില്‍

170

പാരീസ്: അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്ന ബ്രിട്ടീഷ് വനിത അറസ്റ്റില്‍. സംഭവത്തെ തുടര്‍ന്ന് യുവതിയെ മാനസിക ചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ലാബോര്‍ഡ് പ്രവിശ്യയിലെ സെയ്ന്റ് പീസര്‍ നിവല്ലേയിലെ ഒരു ഹോളിഡേ ഹോമില്‍ ശനിയാഴ്ചയാണ് അഞ്ച് മാസം പ്രായമുള്ള ആണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പമെത്തിയ 42കാരിയാണ് മക്കളിലൊരാളെ കൊലപ്പെടുത്തിയത്.കുട്ടിയുടെ മരണത്തെക്കുറിച്ച്‌ അന്വേഷിച്ച പൊലീസ് എത്തിനില്‍ക്കുന്നത് അമ്മ തന്നെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന കണ്ടെത്തലിലാണ്.മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ യുവതിയുടെ കസ്റ്റഡി കാലാവധി കോടതി നീട്ടിനല്‍കിയിട്ടുണ്ട്. അവധിദിനാഘോഷം കഴിഞ്ഞ് ബ്രിട്ടനിലേക്ക് മടങ്ങിനിരിക്കുമ്ബോഴാണ് കുട്ടി കൊല്ലപ്പെടുന്നത്. കിടപ്പുമുറിയിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുട്ടിയുടെ മരണം സ്വാഭാവികമല്ലെന്ന് വ്യക്തമായതോടെ കുട്ടിയുടെ പിതാവ് തന്നെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. കുറ്റകൃത്യത്തില്‍ അമ്മയ്ക്കുള്ള പങ്ക് വ്യക്തമായതോടെ കേസന്വേഷണം പൂര്‍ത്തിയാവുന്നതുവരെ കുടുംബം ഫ്രാന്‍സില്‍ കഴിയണമെന്നും കോടി വ്യക്തമാക്കിയിരുന്നു. ബ്രിട്ടനില്‍ അക്കൗണ്ടന്റായ 42 കാരിയുടെ മാനസിക നില ശരിപ്പെട്ടതിന് ശേഷം മാത്രമേ ചോദ്യം ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളുമായി പൊലീസിന് മുന്നോട്ടുപോകാന്‍ കഴിയൂ. ഇതാണ് അന്വേഷണം വൈകിക്കുന്നത്. ഈ ദമ്ബതികള്‍ക്ക് മൂന്ന് വയസ്സുള്ള ഒരാണ്‍കുട്ടി കൂടിയുണ്ട്.

NO COMMENTS

LEAVE A REPLY