മകളെ എങ്ങനെയെങ്കിലും തിരിച്ചെത്തിക്കണം : കാണാതായ പെൺകുട്ടിയുടെ അമ്മ

208

തിരുവനന്തപുരം∙ പൊലീസിനെ കുറ്റപ്പെടുത്തി കാണാതായ പെണ്‍കുട്ടിയുടെ അമ്മ. ഡിജിപി ടി.പി.സെന്‍കുമാറിനും എഡിജിപി ആർ.ശ്രീലേഖയ്ക്കും പരാതി നല്‍കിയിട്ടും ഗൗരവത്തോടെ കണ്ടില്ലെന്ന് ആറ്റുകാല്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ അമ്മ ബിന്ദു പറഞ്ഞു. പാലക്കാട് സ്വദേശി ഈസയുടെ ഭാര്യ ഫാത്തിമ എന്ന നിമിഷയുടെ അമ്മയാണ് ബിന്ദു. തമിഴ്നാട്ടില്‍ ബിഡിഎസ് വിദ്യാര്‍ഥിനിയായിരിക്കേയാണ് നിമിഷയെ ഈസ വിവാഹം കഴിച്ചതെന്നും ബിന്ദു പറഞ്ഞു. വെറും നാലുദിവസത്തെ പരിചയം വച്ചാണ് അവർ വിവാഹിതരായത്.

ബെറ്റ്സണെന്നാണ് ഭർത്താവിന്റെ പേര്. പിന്നീട് മതം മാറി ഈസാ എന്നാക്കി. നിമിഷയും മതം മാറിയെന്നും ആ പയ്യൻ പറഞ്ഞു. മകളെ എങ്ങനെ കണ്ടെത്തിയെന്ന അമ്മയുടെ ചോദ്യത്തിനു തങ്ങൾ മതം മാറിയവരാണെന്നും അങ്ങനെയുള്ള സംഘത്തിൽനിന്നാണ് െപൺകുട്ടിയെ കണ്ടെത്തിയതെന്നുമാണ് ഈസാ അറിയിച്ചത്. പെൺകുട്ടി പഠിച്ചിരുന്ന കോളജിലെ സീനിയർ വിദ്യാർഥികളാണ് ഇങ്ങനെ മതംമാറിയവർക്ക് മതംമാറിയവരെത്തന്നെ പങ്കാളികളാക്കിക്കൊടുത്തത്. അതിലൊരാളാണ് ഈ പെൺകുട്ടിയെ പരിചയപ്പെടുത്തിത്തന്നത്.

പിന്നീട് പരാതിയുടെ അടിസ്ഥാനത്തിൽ ഇവരെ പൊലീസ് സ്റ്റേഷനിലും കോടതിയിലും ഹാജരാക്കി. 18 തികഞ്ഞ ഒരാൾക്കു ഏതു മതം സ്വീകരിക്കാനും അവകാശമുണ്ടെന്നായിരുന്നു മജിസ്ട്രേറ്റ് പറഞ്ഞത്. അങ്ങനെ മകളെ ആ പയ്യനൊപ്പം വിട്ടു. മൂന്നു മാസത്തേക്കു പിന്നീട് ഇവരെക്കുറിച്ചു ഒരു വിവരവും ഇല്ലായിരുന്നു. നാലുമാസം കഴിഞ്ഞപ്പോൾ മകളുടെ ഫോൺ വരാൻ തുടങ്ങി. താൻ സന്തോഷവതിയാണെന്നും പാലക്കാടാണെന്നും തന്നെ ഇവിടെ വന്ന് കാണാമെന്നും മകൾ പറഞ്ഞു.

മതംമാറി ഫാത്തിമയെന്ന് പേരു സ്വീകരിക്കുന്നതിനു മുൻപ് നിമിഷ
മതംമാറി ഫാത്തിമയെന്ന് പേരു സ്വീകരിക്കുന്നതിനു മുൻപ് നിമിഷ

തുടർന്ന് താൻ അവിടെപ്പോയി അവളെ കണ്ടു. ഈസയുടെ വീട്ടുകാരോടു സംസാരിക്കുകയും ചെയ്തു. മകൾ മതം മാറിയതൊന്നും പ്രശ്നമല്ലെന്നും തനിക്കു മകളെ തിരിച്ചു കിട്ടണമെന്നും ആവശ്യപ്പെട്ടു. പിന്നീട് താൻ അവിടെനിന്നും മടങ്ങി. ഇതിനിടയിൽ മകൾ ഗർഭിണിയായി. മകൾ വീട്ടിലേക്കു വരാമെന്നും പിന്നീട് സമ്മതിച്ചു. വീട്ടിലെത്തിയ മകളെ താൻ സ്വീകരിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്തു. മൂന്നു മണിക്കൂർ തന്നോടൊപ്പം ചിലവഴിച്ചതിനു ശേഷം തിരിച്ചു പോയി.
മൂന്നു ദിവസം കഴിഞ്ഞ് ഒരു ഫോൺ വന്നു. തങ്ങൾ ശ്രീലങ്കയിലേക്കു പോകുകയാണെന്നും ഇനി ചിലപ്പോൾ വിളിക്കാൻ സാധിക്കില്ലെന്നും പറഞ്ഞു. എന്നാൽ മകളുടെ ശബ്ദം കേൾക്കണമെന്നു നിർബന്ധം പിടിച്ചപ്പോൾ വാട്ട്സാപ്പ് വഴി മെസേജുകളും ശബ്ദസന്ദേശങ്ങളും അയച്ചിരുന്നു. പയ്യന്റെ വീട്ടുകാർക്കും കാര്യമായ വിവരമൊന്നും ഇല്ലായിരുന്നു. ഇക്കഴിഞ്ഞ ജൂൺ നാലു വരെ മകളുടെ മെസേജുകൾ വന്നു കൊണ്ടിരുന്നു. പിന്നീട് മെസേജുകൾ കണ്ടില്ല. മകളെക്കുറിച്ചു വിവരമില്ലാത്തതിനാൽ ജൂൺ 15ന് പാലക്കാട് ചെന്ന് ഇസായുടെ മാതാപിതാക്കളെയും കൂട്ടി ഹർജി നൽകാൻ തീരുമാനിച്ചു. തുടർന്ന് ഇക്കാര്യം ശ്രീലേഖ ഐപിഎസിനെ അറിയിച്ചു. എന്നാൽ കാര്യമായ അന്വേഷണമൊന്നും ഉണ്ടായില്ല.

പിന്നീട് പത്രത്തിലാണ് അറിയുന്നത് 16 പേരെ കാണാനില്ലെന്നും അതിലൊരു പെൺകുട്ടി തന്റെ മകളാണെന്നും. മകളുടെ ഡെലിവറി ഓഗസ്റ്റ് 31നാണ്. അതുവിചാരിച്ചെങ്കിലും എന്തെങ്കിലും ചെയ്ത് മകളെ തിരികെക്കൊണ്ടുവരണമെന്ന് ശ്രീലേഖയോട് അപേക്ഷിച്ചിരുന്നു. തനിക്കു നീതികിട്ടണമെന്ന് പറഞ്ഞിരുന്നു. ആരും ചെവിക്കൊണ്ടില്ല. – പൊട്ടിക്കരഞ്ഞുകൊണ്ട് ബിന്ദു പറഞ്ഞു.
courtesy : manorama online

NO COMMENTS

LEAVE A REPLY