അരവിന്ദ് കെജ്രിവാളിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് അണ്ണാ ഹസാരെ

230

മുംബൈ: ദില്ലി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാളിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ. കെജ്രിവാള്‍ സര്‍ക്കാരിലുള്ളവര്‍ തെറ്റായ മാര്‍ഗത്തിലൂടെ പ്രവര്‍ത്തിച്ച്‌ ജയിലില്‍ കഴിയുന്നത് കാണുമ്ബോള്‍ ദു:ഖം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.ആപ്പ് എംഎല്‍എ സന്ദീപ് കുമാര്‍ ബലാത്സംഗക്കുറ്റതിന് അറസ്റ്റിലായ പശ്ചാത്തലത്തില്‍ കൂടിയാണ് ഹസാരെയുടെ പ്രതികരണം. കെജ്രിവാള്‍ തനിക്കൊപ്പം വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച വ്യക്തിയാണ്. നല്ലൊരു രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഉദാഹരണമാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.എന്നാല്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ പലരുടേയും പോക്ക് കാണുമ്ബോള്‍ ദു:ഖമാണ് തോന്നുന്നതെന്നും ഹസാരെ പറഞ്ഞു.പാര്‍ട്ടി രൂപീകരിച്ചു കഴിഞ്ഞാല്‍ ചുറ്റികറങ്ങേണ്ടി വരും. അണികളെ ചേര്‍ക്കാനായി റാലികള്‍ നടത്തേണ്ടി വരും. പക്ഷെ, പാര്‍ട്ടിയില്‍ ചേരുന്നവര്‍ നല്ലവരാണെന്ന് എങ്ങനെ നിങ്ങള്‍ക്ക് കണ്ടെത്താകുമെന്ന് നേരത്തെ കെജ്രിവാളിനോട് ചോദിച്ചതായും അണ്ണാ ഹസാരെ പറഞ്ഞു. മുമ്ബ് ജന്‍ ലോക്പാല്‍ ബില്ലിനായി നടത്തിയ നിരാഹാര സത്യാഗ്രഹത്തില്‍ സജീവ പങ്കാളിയായരുന്നു അരവിന്ദ് കെജ്രിവാള്‍. പാര്‍ട്ടി നിര്‍മ്മാണത്തിനായാണ് കൂട്ടുകെട്ടില്‍ നിന്നും പിരിഞ്ഞത്.

NO COMMENTS

LEAVE A REPLY