മിഷേലിന്റെ ഫോണ്‍ കണ്ടെത്താന്‍ ഗോശ്രീ പാലത്തിലും സമീപത്തും പൊലീസ് പരിശോധന

236

കൊച്ചി: കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ ഗോശ്രീ പാലത്തിലും സമീപത്തും അന്വേഷണ സംഘം പരിശോധന നടത്തുന്നു. ക്രൈം ബ്രാഞ്ച് എസ്പി കെവി മധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ സാധിച്ചാല്‍ മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍. കലൂര്‍ പള്ളിയില്‍ നിന്നും ഇറങ്ങിയ മിഷേല്‍ നേരെ പോയത് ഗോശ്രീ പാലത്തിലേക്കായിരുന്നു. ഇവിടെ വച്ചാണ് മിഷേലിന്റെ ഫോണ്‍ ഓഫ് ആയതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പാലത്തിനു സമീപത്ത് എവിടെയെങ്കിലും ഫോണ്‍ ഉപേക്ഷിച്ചിട്ടുണ്ടാവുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.

NO COMMENTS

LEAVE A REPLY