മസ്ജിദിൽ അതിക്രമിച്ച് കയറിയ സംഭവം: സമഗ്രാന്വേഷണം വേണം – ജമാഅത്ത് ഫെഡറേഷൻ

363

അടൂർ: കഴിഞ്ഞ ദിവസം രാത്രിയിൽ അടൂർ ജുമാ മസ്ജിദിൽ മുഖം മൂടി ധരിച്ച് അതിക്രമിച്ച് കയറിയ സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്ന് കേരളാ ജമാഅത്ത് ഫെഡറേഷൻ അടൂർ താലൂക്ക് പ്രസിഡൻ്റ് സലാഹുദീൻ കുരുന്താനത്ത് ആവശ്യപ്പെട്ടു.

സംഭവത്തിൽ ദുരൂഹതയേറെയാണ്. പ്രധാന കവാടങ്ങൾ തകർക്കാൻ ശ്രമിക്കുകയും ഇമാമിൻ്റെ മുറിക്ക് സമീപത്ത് വരെ പ്രതി എത്തുകയും ചെയ്തിരുന്നു. ശബ്ദംകേട്ട ജീവനക്കാർ ബഹളം വച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെടുകയായി രുന്നു.

ഇമാമുമാരെ അപായപ്പെടുത്തലോ മോഷണമോ എതാണ് പ്രതിയുടെ ഉദ്ദേശമെന്ന് സമഗ്രമായ അന്വേഷണത്തി ലൂടെ മാത്രമേ കണ്ടെത്താൻ കഴിയു. സമീപ പ്രദേശത്തെ സിസിടിവികൾ പരിശോധിച്ചാൽ പ്രതിയെ പിടികൂടാൻ സഹായകരമാകും.

ഒന്നിലധികം പ്രതികൾ ഉണ്ടാകാൻ സാധ്യതയേറെ യാണ്. കൃത്യമായ പ്ലാനോട് കൂടിയാണ് പ്രതിയെത്തിയെന്നതിന് മുഖം മൂടി തെളിവാണ്. പിന്നിൽ പ്രവർത്തിച്ചവരെയും ഗുഢാലോചനയും പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY