മലബാര്‍ സിമന്റ്സ് അഴിമതിയില്‍ ലീഗല്‍ ഓഫീസര്‍ അറസ്റ്റില്‍

221

പാലക്കാട്: മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ ലീഗല്‍ ഓഫീസര്‍ അറസ്റ്റിലായി. പ്രകാശ് ജോസഫിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.വി.എം.രാധാകൃഷ്ണന്റെ സ്ഥാപനവുമായി മലബാര്‍ സിമന്റ്സ് കരാറുണ്ടാക്കിയിരുന്നു. ഇതനുസരിച്ച്‌ വി.എം.രാധാകൃഷ്ണന്റെ സ്ഥാപനം ബാങ്കില്‍ കെട്ടിവച്ച സെക്യൂരിറ്റി തുക പിന്‍വലിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസും മറ്റ് നിയമ നടപടികളും തൂത്തുക്കുടിയിലെ കോടതിയാണ് പരിഗണിച്ചത്. എന്നാല്‍ മലബാര്‍ സിമന്റ്സ് കേസ് നടത്തിപ്പിന് തയ്യാറെടുത്തത് പാലക്കാട് കോടതിയില്‍ നിന്നാണ്. അന്ന് ലീഗല്‍ ഓഫീസറായിരുന്ന പ്രകാശ് ജോസഫിന് വിഷയത്തില്‍ വേണ്ടത്ര കാര്യക്ഷമമായി ഇടപെടല്‍ നടത്താന്‍ കഴിഞ്ഞില്ല. തൂത്തുക്കുടി കോടതിയില്‍ കേസ് നടത്തേണ്ട സാഹചര്യമിരിക്കെ പാലക്കാട് കോടതിയില്‍ നിയമനടപടികള്‍ സ്വീകരിച്ചു എന്നുള്ളതാണ് പ്രകാശ് ജോസഫിനെതിരെയുള്ള പ്രധാന ആരോപണം. ഇതുമായി ബന്ധപ്പെട്ട് മലബാര്‍ സിമന്റ്സിന് വലിയ തോതിലുള്ള നഷ്ടമുണ്ടായി എന്ന പരാതിയിലാണ് പ്രകാശിനെ വിജിലന്‍സ് പ്രതി ചേര്‍ത്തിട്ടുള്ളത്.

NO COMMENTS

LEAVE A REPLY