പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പിടിയില്‍

211

പാലക്കാട്: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതിന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലമ്പുഴ അകമലവാരം ആദിവാസി ഊരിലെ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. പെൺകുട്ടി സ്കൂളിൽ വച്ച് തലകറങ്ങി വീണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം അറിയുന്നത്. പെൺകുട്ടിയെ പീഡിപ്പിച്ചതിന് അകമലവാരം ഇടിക്കള വീട്ടിൽ സിനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ട് വർഷമായി ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

NO COMMENTS

LEAVE A REPLY