ജാതിപ്പേര് വിളിച്ച്‌ ആക്ഷേപിച്ചെന്ന പരാതിയില്‍ ലക്ഷ്മി നായര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു

301

തിരുവനന്തപുരം: വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമാകുന്ന വേളയില്‍ രാജിവെക്കില്ലെന്ന് വാശിപിടിച്ചിരിക്കുന്ന ലക്ഷ്മി നായര്‍ക്കെതിരെ ഒടുവില്‍ പൊലീസ് ചെറുവിരല്‍ അനക്കി തുടങ്ങി. വിദ്യാര്‍ത്ഥികള്‍ നിരവധി പരാതി നല്‍കിയെങ്കിലും ലക്ഷ്മി നായര്‍ക്കെതിരെ കേസ് എടുക്കാന്‍ വിസമ്മതിച്ചിരുന്ന പൊലീസ് ഒടുവില്‍ കേസെടുത്തു.വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ച്‌ അധിക്ഷേപിച്ചു എന്ന പരാതിയിലാണ് അവര്‍ക്കെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ വിഷയത്തില്‍ അന്വേഷണം നടത്തും.

NO COMMENTS

LEAVE A REPLY