ബെംഗളൂരു: കര്‍ണാടകയില്‍ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതിയ 33 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എണ്‍പതോളം വിദ്യാര്‍ത്ഥി കളെ നിരീക്ഷണത്തിലാക്കി. വെള്ളിയാഴ്ച മാത്രം 14 വിദ്യാര്‍ത്ഥികള്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.
7.60 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം കര്‍ണാട കയില്‍ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതിയത്. ഇതില്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുള്ള 3911 വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിച്ചിരുന്നില്ല.
863 വിദ്യാര്‍ത്ഥികള്‍ക്ക് അസുഖം ബാധിച്ചതിനാല്‍ പരീക്ഷ എഴുതാന്‍ സാധിച്ചിരുന്നില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 9 വരെ നടത്തിയിരുന്ന പരീക്ഷ പിന്നീട് മാറ്റിവെക്കുകയായിരുന്നു.
സംസ്ഥാനത്ത് 18,016 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 272 പേര്‍ മരിച്ചു. 8,334 പേര്‍ രോഗമുക്തി നേടി.