ലക്ഷ്മിനായര്‍ സ്ഥാനമൊഴിഞ്ഞെന്ന് എസ്.എഫ്.ഐ

218

തിരുവനന്തപുരം: കേരളാ ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ സ്ഥാനമൊഴിഞ്ഞെന്ന് എസ്.എഫ്.ഐ നേതാക്കള്‍. മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ ഉറപ്പ് കിട്ടിയതായി എസ്.എഫ്.ഐ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. അഞ്ച് വര്‍ഷത്തേക്ക് ലക്ഷ്മി സ്ഥാനമൊഴിയുമെന്ന് മാനേജ്മെന്റ് അറിയിച്ചുവെന്നും ഇക്കാലയളവില്‍ അധ്യാപികയായി പോലും അക്കാദമിയില്‍ പ്രവേശിക്കില്ലെന്നും വൈസ് പ്രിന്‍സിപ്പലിന് പകരം ചാര്‍ജ്ജ് നല്‍കുമെന്നും തങ്ങള്‍ക്ക് രേഖാമൂലം ഉറപ്പുകിട്ടിയെന്ന് എസ്.എഫ്.ഐ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ കോളേജ് മാനേജ്മെന്റ് വിശദീകരണമൊന്നും നല്‍കിയിട്ടില്ല. മാനേജ്മെന്റ് ചര്‍ച്ച നടത്തിയത് എസ്.എഫ്.ഐയുമായി മാത്രമാണെന്നും തങ്ങള്‍ സമരം തുടരുമെന്നും മറ്റ് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. ഇന്റേണല്‍ മാര്‍ക്ക് അടക്കം എല്ലാ വിഷയങ്ങളിലും അനുകൂലമായ ഉറപ്പ് മാനേജ്മെന്റ് തങ്ങള്‍ക്ക് രേഖാമൂലം നല്‍കിയെന്നും എസ്.എഫ്.ഐ നേതാക്കള്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY