എയര്‍ഹോസ്റ്റസുമാരെ അപമാനിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍

214

നാഗ്പുര്‍: വിമാനത്തില്‍ വെച്ച്‌ എയര്‍ഹോസ്റ്റസുമാരെ അപമാനിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ പിടിയിലായി. മുംബൈ-നാഗ്പുര്‍ ജെറ്റ് എയര്‍വെയ്സ് വിമാനത്തിലായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തിമൂന്നുകാരനായ ആകാശ് ഗുപ്ത എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.രണ്ട് എയര്‍ഹോസ്റ്റസുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മധ്യപ്രദേശ് സ്വദേശിയായ ഗുപ്ത ഹാര്‍ഡ്വെയര്‍ ബിസിനസ് നടത്തുന്നയാളാണ്. എയര്‍ഹോസ്റ്റസുമാര്‍ ഭക്ഷണം നല്‍കാനായി ഇയാളുടെ സീറ്റിനടുത്ത് എത്തിയപ്പോഴാണ് ഇവരെ അപമാനിക്കാന്‍ ശ്രമം നടത്തിയത്. തടയാന്‍ ശ്രമിച്ചപ്പോള്‍ മദ്യലഹരിയിലായിരുന്ന ഗുപ്ത ഇവരോട് തട്ടിക്കയറുകയും ചെയ്തു. തുടര്‍ന്ന് എയര്‍ഹോസ്റ്റസുമാര്‍ പൈലറ്റിന് പരാതി നല്‍കുകയായിരുന്നു. പൈലറ്റ് ഈ പരാതി സിഐഎസ്‌എഫിന് കൈമാറുകയായിരുന്നു. ഐപിസി 354 പ്രകാരമുള്ള കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

NO COMMENTS

LEAVE A REPLY