ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചു

203

തിരുവനന്തപുരം: പേരൂര്‍ക്കട കേരളാ ലോ അക്കാദമിയില്‍ നാളെ മുതല്‍ ക്ലാസ് തുറക്കാനുള്ള തീരുമാനം മാനേജ്മെന്റ് ഉപേക്ഷിച്ചു. വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങുന്ന സാഹചര്യത്തില്‍ കോളേജ് തുറന്നാലുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് മുന്‍ തീരുമാനത്തില്‍ നിന്ന് മാനേജ്മെന്റ് പിന്‍വലിയുന്നത്. അനിശ്ചിത കാലത്തേക്ക് ഇനി കോളേജ് തുറക്കില്ലെന്ന് മാനേജ്മെന്റ് അറിയിച്ചു. നാളെ പൊലീസ് സംരക്ഷണത്തോടെ കോളജില്‍ ക്ലാസ് തുടങ്ങാനായിരുന്നു മാനേജ്മെന്റിന്റെ നേരത്തെയുള്ള തീരുമാനം. കോളേജിന് മുന്നില്‍ എസ്.എഫ്.ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകളും ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികളും നടത്തിവരുന്ന സമരം 26ാം ദിവസവും തുടരുകയാണ്.

NO COMMENTS

LEAVE A REPLY