ബി.എസ്.എഫ് ജവാന്റെ വീഡിയോ പ്രചരിപ്പിച്ച ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിരീക്ഷിക്കുന്നു

274

ദില്ലി: സൈനികര്‍ക്ക് നല്‍കുന്ന ഭക്ഷണത്തെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ബി.എസ്.എഫ് ജവാന്‍ തേജ് ബഹദൂറിന്റെ വീഡിയോകള്‍ പ്രചരിപ്പിച്ചവരെക്കുറിച്ച് അന്വേഷിക്കുന്നു. ബി.എസ്.എഫ് തന്നെയാണ് ഒരു ഡസനോളം ഫേക്ക് അക്കൗണ്ടുക്കളുടെ പിന്നിലാരാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. രോഹിത് എന്നയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് തേജ് ബഹദൂര്‍ തന്റെ സെല്‍ഫി വീഡിയോകള്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ തേജ് ബഹദൂര്‍ യാദവ് എന്ന പേരില്‍ നിരവധി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നു. ഈ അക്കൗണ്ടുകളിലെല്ലാം ഇപ്പോഴും വീഡിയോകള്‍ ലഭ്യമാണ്. പുതിയ സന്ദേശങ്ങളും ഈ അക്കൗണ്ടുകളിലൂടെ പ്രചരിക്കുന്നുണ്ട്. ഇത് ആരാണ് ചെയ്യുന്നതെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളാണ് ബി.എസ്.എഫ് നടത്തുന്നതെന്ന് മുതിര്‍ന്ന ഉദ്ദ്യോഗസ്ഥന്‍ പറഞ്ഞു. അറിയപ്പെടാത്ത ഒരു ബി.എസ്.എഫ് സൈനികന്റെ പോസ്റ്റ് ഇത്രയധികം പേരിലേക്ക് എങ്ങനെ എത്തിയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ബി.എസ്.എഫ് വൃത്തങ്ങള്‍ പറയുന്നു. വീഡിയോകള്‍ പ്രചരിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന കാര്യം ഇപ്പോള്‍ പറയാനാകില്ല. എന്നാല്‍ എല്ലാ വശങ്ങളെക്കുറിച്ചും അന്വേഷിക്കുന്നുണ്ടെന്നായിരുന്നു ഉദ്ദ്യോഗസ്ഥരുടെ പ്രതികരണം.

NO COMMENTS

LEAVE A REPLY