വിഴിഞ്ഞത്ത് ബ്രേക്ക് വാട്ടർ നിർമ്മാണം പൂർത്തിയാക്കി ; ചരക്കുകളുടെ കയറ്റിയിറക്കൽ ജൂണിൽ

18

വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ബ്രേക്ക് വാട്ടർ ( പുലിമുട്ടിൻറെ) നിർമ്മാണം പൂർത്തിയാക്കി.വലിയ ബാർജുകളിൽ കണ്ടെയ്‌നറുകൾ എത്തിച്ച് ചരക്കുകളുടെ കയറ്റിയിറക്കൽ നടത്തുന്ന മുഴുവൻ പ്രവർത്തനങ്ങളു ടെയും ട്രയൽ റൺ ജൂൺ രണ്ടാവാരത്തോടെ നടത്തും.

ഏറ്റവും പ്രധാനപ്പെട്ടതും മൂന്ന് കിലോമീറ്റർ നീളമുള്ളതുമായ പുലിമുട്ടിൻ്റ (ബ്രേക്ക് വാട്ടർ) നിർമ്മാണമാണ് പൂർത്തിയാക്കി യതെന്നും കേരളത്തിൻ്റെ ഓണ സമ്മാനമായി അന്താരാഷ്ട്ര തുറമുഖം കമ്മീഷനിങ് ചെയ്യുമെന്നും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.കപ്പലിൽനിന്ന് കരയിലേക്കും കരയിൽനിന്ന് കപ്പലുകളി ലേക്കും ചരക്കുകളുടെ കയറ്റിയിറക്കൽ നടത്തുന്ന ട്രയൽ റണ്ണാവും നടത്തുക. ഇതിനുള്ള എല്ലാ സാങ്കേതിക സംവിധാനവും അനുബന്ധ വിദഗ്ദ്ധരെയും സജ്ജമാക്കി യെന്ന് തുറമുഖ കമ്പനി അറിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

നിർമ്മാണം പൂർത്തികരിച്ച പുലിമുട്ടും അനുബന്ധ നിർമ്മാണങ്ങളും കഴിഞ്ഞയാഴ്ച എത്തിച്ച ക്രെയിനുകളും അടക്കം കാണാനെത്തിയതായിരുന്നു മന്ത്രി. ക്രെയിനുകളെ ഓട്ടോമാറ്റിക് സംവിധാനം ഉപയോഗിച്ച് നിയന്ത്രിക്കുന്ന കൺട്രോൾ യൂണിറ്റും അദ്ദേഹം സന്ദർശിച്ചു. രാജ്യത്തിന് തന്നെ വിലപ്പെട്ട സമ്മാനമായി വിഴിഞ്ഞം തുറമുഖം മാറുമെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷണാടിസ്ഥാന ത്തിലാവും തുറമുഖത്ത് ചരക്കുകളുടെ കയറ്റിയിറക്കൽ നടത്തുക.

NO COMMENTS

LEAVE A REPLY