സംവരണത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ തുറന്ന ചര്‍ച്ച വേണം – ആര്‍എസ്‌എസ് തലവന്‍ മോഹന്‍ ഭാഗവത്

113

ദില്ലി: എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ സംവരണത്തിന്‍റെ എല്ലാവശങ്ങളെക്കുറിച്ചും തുറന്ന ചര്‍ച്ച നടത്തണം. സംവരണത്തെ അനുകൂലിക്കുന്നവര്‍ അതിനെ എതിര്‍ക്കുന്നവരുടെ നിലപാട് കണക്കിലെടുത്ത് സംസാരിക്കണമെന്നും അതുപോലെ തന്നെ അതിനെ എതിര്‍ക്കുന്നവര്‍ തിരിച്ചും ചെയ്യണം. ചര്‍ച്ച ഓരോ തവണയും ശക്തമായ നടപടികള്‍ക്കും പ്രതികരണങ്ങള്‍ക്കും കാരണമാകണം. അതേസമയം തന്നെ ചര്‍ച്ചയില്‍ ‌സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ ഐക്യം ആവശ്യമാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

നിലവിലെ രീതിയില്‍ സംവരണം തുടരുന്നത് ശരിയല്ലെന്ന മോഹന്‍ ഭാഗവത്തിന്‍റെ പ്രസ്താവന നേരത്തെ വലിയ വിവാദമായിരുന്നു. ഇതിന് ശേഷം ആദ്യമായാണ് സംവരണ വിവഷവുമായി ബന്ധപ്പെട്ട് മോഹന്‍ ഭാഗവതിന്‍റെ പ്രസ്താവനയുണ്ടാകുന്നത്. ബിജെപിയിലും ഈ സര്‍ക്കാരിലും സംഘനടയുടെ പ്രവര്‍ത്തകര്‍ ഉള്ളതിനാല്‍ അവര്‍ ആര്‍‌എസ്‌എസിനെ ശ്രദ്ധിക്കും, പക്ഷേ അവര്‍ തങ്ങളുടെ നിലപാടുകളോട് എപ്പോഴും യോജിക്കുണമെന്നത് നിര്‍ബന്ധമല്ലെന്നും ആര്‍‌എസ്‌എസ്, ബിജെപി, പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എന്നിവ മൂന്ന് വ്യത്യസ്ത സ്ഥാപനങ്ങളാണെന്നും ഇതിലൊന്നിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റൊന്നിനെ ഉത്തവാദിയാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ആര്‍‌എസ്‌എസിന്‍റെ നിയന്ത്രണത്തിലുള്ള സംഘടനയായ ശിക്ഷ സംസ്‌കൃത ഉത്തന്‍ നയാസ് ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ (ഇഗ്നോ) സംഘടിപ്പിച്ച ഗ്യാനോത്സവിന്റെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

NO COMMENTS