സമരപ്പന്തലുകള്‍ പൊളിക്കണമെന്ന ലക്ഷ്മി നായരുടെ ഹര്‍ജി തള്ളി

305

കൊച്ചി: ലോ അക്കാഡമിക്ക് മുന്നിലെ എല്ലാ സമരപ്പന്തലുകളും പൊളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പൽ ലക്ഷ്മി നായർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ബിജെപി നേതാവ് വി.മുരളീധരൻ ഉൾപ്പടെയുള്ളവരുടെ സമരപ്പന്തൽ പൊളിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. എന്നാൽ അക്കാഡമിലേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്ന് കോടതി ഉത്തരവിട്ടു.
സമരപ്പന്തൽ കാരണം ലോ അക്കാഡമിയിലേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നും സമരക്കാരെ ഒഴിപ്പിക്കാൻ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു ലക്ഷ്മി നായർ ഹർജി സമർപ്പിച്ചിരുന്നത്.

NO COMMENTS

LEAVE A REPLY