പിണറായി വിജയനെതിരെ ഭീഷണിയുയര്‍ത്തിയ ആര്‍എസ്‌എസ് നേതാവ് ഖേദം പ്രകടിപ്പിച്ചു

213

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഭീഷണിയുയര്‍ത്തിയ ആര്‍എസ്‌എസ് നേതാവ് ഖേദം പ്രകടിപ്പിച്ചു. പരാമര്‍ശം പിന്‍വലിക്കുന്നുവെന്ന് കുന്ദന്‍ ചന്ദ്രാവത്ത് പറഞ്ഞു. തന്റെ ജീവന് കേരളത്തില്‍ നിന്ന് ഭീഷണിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരവധി സ്വയംസേവകര്‍ കൊല്ലപ്പെട്ടതിലെ വേദനയെത്തുടര്‍ന്നുണ്ടായ പ്രസ്താവനയായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ സി.പി.എം. അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ ഉജ്ജയ്നി ശഹീദ് പാര്‍ക്കില്‍ നടന്ന ചടങ്ങിലായിരുന്നു ഇദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.

NO COMMENTS

LEAVE A REPLY