മികച്ച നടൻ വിനായകൻ, നടി രജീഷ വിജയൻ, മികച്ച ചിത്രം മാൻഹോൾ

262

തിരുവനന്തപുരം ∙ കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകന് മികച്ച നടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് രജീഷ വിജയനാണ് മികച്ച നടിക്കുള്ള അവാർഡ്. മികച്ച ചിത്രമായി മാൻഹോളും രണ്ടാമത്തെ കഥാചിത്രമായി ഒറ്റയാൾ പാതയും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായിക വിധു വിൻസെന്റ്ാണ് (മാൻഹോൾ). മന്ത്രി എ.കെ.ബാലനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. 68 സിനിമകളാണ് പുരസ്കാരത്തിന് എത്തിയത്. പ്രശസ്ത ഒഡീഷ സംവിധായകനും ക്യാമറാമാനുമായ എ.കെ.ബിർ അധ്യക്ഷനായ പത്തംഗ ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്.

NO COMMENTS

LEAVE A REPLY