കെടിഡിസി വന്‍നഗരങ്ങളില്‍ ഗെസ്റ്റ്ഹൗസ് ഹോട്ടല്‍ തുടങ്ങും

209

തിരുവനന്തപുരം• ബെംഗളൂരു, ഡല്‍ഹി, മുംബൈ, ഹൈദരാബാദ് ഉള്‍പ്പെടെ നഗരങ്ങളില്‍ ചെന്നൈ റെയിന്‍ഡ്രോപ്സ് മാതൃകയില്‍ ഗെസ്റ്റ്ഹൗസ് ഹോട്ടലുകള്‍ സ്ഥാപിക്കുമെന്നു കെടിഡിസി ചെയര്‍മാനായി ചുമതലയേറ്റ എം.വിജയകുമാര്‍. കേരളത്തിന്റെ ഭാവി വിനോദ സഞ്ചാര സാധ്യതകളെക്കുറിച്ചു പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.മൂകാംബിക, തിരുപ്പതി, കന്യാകുമാരി തുടങ്ങിയ തീര്‍ഥാടനകേന്ദ്രങ്ങളിലും സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ ഗെസ്റ്റ്ഹൗസ് ഹോട്ടലുകള്‍ സ്ഥാപിക്കും. കേരളത്തിലെ പ്രധാന റോഡുകളില്‍ വഴിയോര വിശ്രമകേന്ദ്രങ്ങള്‍ സ്ഥാപിക്കും.കേരളത്തില്‍ വിനോദ സഞ്ചാരം വളരുന്നുവെങ്കിലും അതിനനുസരിച്ചു കെടിഡിസി വളരുന്നില്ല.അതിനാല്‍, കെടിഡിസിയില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തും. കെടിഡിസിയെ പൂര്‍ണമായി കംപ്യൂട്ടര്‍വല്‍ക്കരിക്കും. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സമ്ബ്രദായം ലളിതമാക്കും. ജീവനക്കാരുടെ പരാതികള്‍ക്കു പരിഹാരമുണ്ടാക്കാന്‍ പ്രത്യേക സംവിധാനമുണ്ടാക്കും. വിജിലന്‍സ് സെല്‍ കൊണ്ടുവരും. തിരുവനന്തപുരത്തെ മാസ്ക്കറ്റ് ഹോട്ടല്‍, കോവളത്തെ ജിവി രാജ കണ്‍വന്‍ഷന്‍ സെന്റര്‍ എന്നിവ നവീകരിക്കും.കൊച്ചി ബോള്‍ഗാട്ടിയിലെ മെറീന പ്രാവര്‍ത്തികമാക്കും. ബേക്കലിലെ റിസോര്‍ട്ടിന്റെ പണി ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കെടിഡിസി എംഡി: ഡി.ബാലമുരളി, മുന്‍ ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ് എന്നിവരും സന്നിഹിതരായിരുന്നു.

NO COMMENTS

LEAVE A REPLY