കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി

275

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസി ജീവനക്കാര്‍ 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് തുടങ്ങി. ഇന്നലെ അർദ്ധരാത്രി ആരംഭിച്ച സമരം ഇന്ന് അ‌ദ്ധരാത്രിവരെ തുടരും. കോൺഗ്രസ് അനുകൂല സംഘടനകളും സിപിഐ സംഘടനയുമാണ് പണിമുടക്കുന്നത്. മുഴുവൻ ശന്പളവും പെൻഷനും ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടാണ് സമരം. ശമ്പളം ഭാഗികമായി ഉടൻ നൽകാമെന്ന് ഗതാഗത മന്ത്രി ചര്‍ച്ചയില്‍ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും ഉറപ്പ് തള്ളിയ യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY