കശ്മീരില്‍ പൊലീസ് ചെക്പോസ്റ്റിനു നേരെ ഭീകരരുടെ വെടിവയ്പ്

203

ശ്രീനഗര്‍• കശ്മീരിലെ കുപ്വാര ജില്ലയിലെ ഹന്ദ്വാര പൊലീസ് ചെക്പോസ്റ്റിനുനേരെ വെടിവയ്പ്. പൊലീസ് തിരികെ വെടിവച്ചതിനെ തുടര്‍ന്നു ഭീകരര്‍ ഇരുളില്‍ മറയുകയായിരുന്നു. ആക്രമണത്തില്‍ ആര്‍ക്കും പരുക്കില്ല. പൊലീസും സൈന്യവും ഭീകരര്‍ക്കായി തിരച്ചില്‍ തുടങ്ങി.അതേസമയം, കശ്മീരിലേക്കു മൂന്നു സംഘം ചാവേര്‍ ഭീകരര്‍ നുഴഞ്ഞു കയറിയതായി സൈന്യം സ്ഥിരീകരിച്ചു. ഇതില്‍ ഒരു സംഘമാണ് ഹന്ദ്വാരയില്‍ ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നു. ഉറിയിലെ സൈനിക താവളത്തിനുനേരെ ഭീകരാക്രമണം നടന്ന് ഒരു ദിവസം മാത്രം പിന്നിടുമ്ബോഴാണ് കശ്മീരിനെ ഞെട്ടിച്ച്‌ വീണ്ടും ആക്രമണമുണ്ടായത്. ഉറിയിലെ ഏറ്റുമുട്ടലില്‍ 18 സൈനികര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടിരുന്നു.ഇന്ത്യയ്ക്കുപുറമേ പാക്കിസ്ഥാനും സൈനികരുടെ റോന്തുചുറ്റല്‍ ശക്തിപ്പെടുത്തിയതോടെ അതിര്‍ത്തി സംഘര്‍ഷ ഭരിതമാണ്. അടിക്കു തിരിച്ചടി നല്‍കുമെന്നു ഇന്ത്യന്‍ സൈനിക നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. ഏതു സ്ഥിതി നേരിടാനും തയാറായിരിക്കാന്‍ പാക്കിസ്ഥാനും സൈനികര്‍ക്ക് നിര്‍ദേശം നല്‍കി.

NO COMMENTS

LEAVE A REPLY