കൊല്ലത്ത് അഞ്ചാം ക്ലാസുകാരന്‍റെ കൈ അധ്യാപിക ചവിട്ടി ഒടിച്ചു

179

കൊല്ലം: കൊല്ലത്ത് അധ്യാപികയുടെ കണ്ണില്ലാത്ത ക്രൂരത. അഞ്ചാം ക്ലാസുകാരന്‍റെ കൈ അധ്യാപിക ചവിട്ടി ഒടിച്ചു. കൊല്ലം വാളത്തുംഗല്‍ ഹയര്‍സെക്കന്ററി സ്കൂളിലാണ് സംഭവം. കുട്ടിയുടെ ഇടതുകൈയാണ് ഒടിഞ്ഞത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് അധ്യാപികയെ സ്കൂളില്‍ നിന്നും സസ്പെന്റ് ചെയ്തിട്ടുണ്ട്. ഈ അധ്യാപികക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നല്‍കിയ പരാതി നിലവിലുണ്ട്.