ശ്രീശങ്കരജയന്തി മഹാസമ്മേളനം മേയ് 6 ന് കാലടിയിൽ

171

ശ്രീശങ്കരോത്സവത്തിന്റെ ഭാഗമായുള്ള ശ്രീശങ്കരജയന്തി മഹാസമ്മേളനം മേയ് 6 ന് വൈകുന്നേരം 4 ന് കാലടി ആദിശങ്കര കീർത്തിസ്തംഭ മണ്ഡപത്തിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും.

ശ്രീ ശങ്കരോത്സവത്തിൻ്റെ ഭാഗമായി ആദ്യമായാണ് കാലടി തീർത്ഥാടനം നടക്കുന്നത്. മെയ് 1 മുതൽ 6 വരെ ശ്രീശങ്കരാചാര്യ സ്മരണ പേറുന്ന അഷ്ടതീർത്ഥ ങ്ങളിലൂടെയുള്ള പര്യടനമാണ് കാലടി തീർത്ഥാടനം. ആര്യാംബാസമാധി, ശ്രീശാരദാംബാക്ഷേത്രം, ശ്രീശങ്കരാ ചാര്യക്ഷേത്രം തുടങ്ങിയ ശ്രീശങ്കരാചാര്യ ജന്മഭൂമി ക്ഷേത്രസമുച്ചയം, അമ്മയുടെ അനുവാദ ത്തോടെ സന്ന്യാസം സ്വീകരിച്ച പെരി യാറിലെ മുതലക്കടവ്, ശ്രീശങ്കരൻ പുനഃപ്രതിഷ്ഠ നടത്തിയ കുലദേവതാക്ഷേത്രമായ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, ശ്രീശങ്കരന് മഹാദേവി സ്തന്യം നല്കിയനുഗ്രഹിച്ച മാണിക്യമംഗലം കാർത്യായനീദേവീക്ഷേത്രം, ആര്യാംബയ്ക്ക് ശ്രീപരമേശ്വരൻ ദർശനം നല്കിയ തിരുവെള്ള മാൻ തുള്ളി വടക്കുംനാഥ ക്ഷേത്രം, ശ്രീശങ്കരപ്രശസ്തി വെളിവാക്കാൻ കാഞ്ചീമഠം സ്ഥാപിച്ച കാലടി ശ്രീശങ്കസ്തൂപം, ദാരിദ്ര്യശമനാർഥം ശ്രീശങ്കരൻ കനകധാരാസ്തോത്രം ചൊല്ലിയ സ്വർണ്ണത്തുമന, ശ്രീശങ്കരാചാര്യരുടെ മാതൃഗൃഹമായ മേൽപ്പാഴൂർമന എന്നിവയാണ് അഷ്ടതീർത്ഥങ്ങൾ.

ശ്രീശങ്കരോത്സവ സംഘാടക സമിതിയുടെയും സൗന്ദര്യലഹരി ഉപാസനാ മണ്ഡലിയുടെയും ആഭിമുഖ്യത്തിലാണ് ഈ വർഷം ആദ്യ മായി കാലടി തീർത്ഥാടനം സംഘടിപ്പിച്ചത്. മെയ് ആറാം തീയതിയിലെ സമ്മേളനത്തിൽ ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ അധ്യക്ഷനാകും. കാഞ്ചീമഠം ശങ്കരാചാര്യർ ശ്രീ വിജയേന്ദ്രസരസ്വതിസ്വാമി ഓൺലൈനായി ശ്രീശങ്കരജയന്തി സന്ദേശം നൽകും.

പത്മശ്രീ എം.കെ. കുഞ്ഞോൽ, അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമതപരിഷത്ത് പ്രസിഡന്റ് പി.എസ്. നായർ എന്നിവരെ ചടങ്ങിൽ ആദരിക്കും. വൈകീട്ട് അഞ്ചിന് ശങ്കരജയന്തി മഹാപരിക്രമ കീർത്തി സ്തംഭത്തിൽനിന്നും ആരംഭിക്കും. വിവിധമഠങ്ങളിലെ സന്യാസി മാരും സാമൂഹ്യ സാംസ്‌കാരിക സംഘടനാ പ്രതിനിധികളും നയിക്കുന്ന മഹാപരിക്രമയിൽ ആയിരങ്ങൾ അണിനിരക്കും. ശങ്കര ജന്മഭൂമി ക്ഷേത്ര ത്തിനു സമീപം മുതലക്കടവിൽ മഹാപരിക്രമ സമാപിക്കും. തുടർന്ന് നദീപൂജ, മുതലക്കടവ് പുണ്യസ്നാനം എന്നിവയോടെ ആഘോഷങ്ങൾ പൂർണമാകും.

NO COMMENTS