പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു

227

തിരുവനന്തപുരം:ആറ്റുകാല്‍ പൊങ്കാല ആരംഭിച്ചു. ഏകദേശം 40 ലക്ഷത്തോളം ഭക്തര്‍ ആറ്റുകാലില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ലക്ഷങ്ങളെ സാക്ഷി നിര്‍ത്തി മേല്‍ശാന്തി അരുണ്‍ നന്പുതിരി ഭണ്ഡാര അടുപ്പില്‍ നിന്ന് തീ പകര്‍ന്നു. കുംഭ മാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന ദിവസമാണ് പൊങ്കാല. ഉച്ചയ്ക്ക് 2.15നാണ് നൈവേദ്യം. ദിവസങ്ങള്‍ക്ക് മുന്‍പു തന്നെ ഭക്തര്‍ ഇവിടെ സ്ഥാനം പിടിച്ചിരുന്നു. ക്ഷേത്രത്തിന് 10 കിലോ മീറ്റര്‍ ചുറ്റളവില്‍ പൊങ്കാല അടുപ്പുകള്‍ നിരന്നു കഴിഞ്ഞു. രാവിലെ കുത്തിയോട്ട വ്രതക്കാരുടെ ചൂരല്‍കൂത്ത് നടന്നു. മണക്കാട് ദേവിയുടെ എഴുന്നള്ളത്തിന് അകന്പടി സേവിച്ച ശേഷം ചൂരല്‍ അഴിക്കും.

NO COMMENTS

LEAVE A REPLY