കൊവിഡ് ഭീതിയില്‍ ഇന്ന് വോട്ടെണ്ണലിന്റെ ഫലം അറിയാന്‍ കേരളം – ആദ്യ സൂചന രാവിലെ 10 മണിക്കു മുമ്പ് – അന്തിമ ഫലം വൈകിട്ട് നാലാേടെ

18

വോട്ടെണ്ണലിന്റെ ഫലം അറിയാന്‍ കേരളം ഇന്ന് കൊവിഡ് ഭീതിയില്‍ വരിഞ്ഞുമുറുകിയ ആകാംക്ഷയുമായി ചാനലുകള്‍ക്കു മുന്നില്‍ കാത്തിരിക്കും. ഇങ്ങനെയൊരു വോട്ടെണ്ണല്‍ കേരള ചരിത്രത്തില്‍ ആദ്യം. രാവിലെ 10 മണിക്കുമുമ്ബ് ആദ്യ സൂചന വരും. അന്തിമ ഫലം വൈകിട്ട് നാലാേടെ അറിയാം.

എട്ടു മണിക്ക് വോട്ടെണ്ണല്‍ തുടങ്ങാന്‍ സ്ട്രോങ് റൂമുകള്‍ ആറു മണിക്ക് തുറന്ന് വോട്ടിംഗ് യന്ത്രം കൗണ്ടിംഗ് ഹാളുകളിലേക്ക് കൊണ്ടുവരും.ആദ്യം തപാല്‍ വോട്ട് എണ്ണും. എട്ടു മണിക്ക് മുമ്ബ് എത്തിക്കുന്ന തപാല്‍ വോട്ടുകളും സ്വീകരിക്കും. 80 കഴിഞ്ഞവര്‍,​ കൊവിഡ് രോഗികള്‍,​ ഭിന്നശേഷിക്കാര്‍, അവശ്യ സര്‍വീസുകാ‌ര്‍, പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ

തപാല്‍ വോട്ടുകള്‍ കൂടിയതിനാല്‍ അതിന്റെ ഫലം അറിയാന്‍ 9.30 ആകുമെന്നാണ് സൂചന.

സാമൂഹിക അകലത്തിനായി ബൂത്തുകള്‍ കൂട്ടിയതിനാല്‍ വോട്ടിംഗ് യന്ത്രങ്ങളും കൂടുതലാണ്. കൗണ്ടിംഗ് ടേബിളുകള്‍ ഓരോ ഹാളിലും 21 ആയി ഉയര്‍ത്തി. ഒരു യന്ത്രത്തില്‍ പരമാവധി 1000 വോട്ടാണ് ചെയ്യാവുന്നത്. മൊത്തം വോട്ടും ചെയ്ത ബൂത്തുകള്‍ കുറവാണ്. അതിനാല്‍, ഓരോ യന്ത്രത്തിലെയും വോട്ട് എണ്ണാനുള്ള സമയവും വ്യത്യസ്തമായിരിക്കും. സാങ്കേതികമായി, ഒരു ഹാളില്‍ നിന്ന് 21,​000 വോട്ടുകളുടെ ഫലം അറിയാം. യന്ത്രങ്ങള്‍ കൂടുതലുള്ളതിനാല്‍ ഫലം അറിയാന്‍ കൂടുതല്‍ സമയമെടുക്കും.

ഫലം വരുന്നത്

17c ഫോമില്‍ വോട്ട്നില രേഖപ്പെടുത്തും. ഏജന്റുമാര്‍ ഒപ്പുവയ്ക്കും

തിര.കമ്മിഷന്റെ സോഫ്റ്റ്‌വെയറില്‍ വോട്ടുനില അപ് ലോഡ് ചെയ്യും

അത് കമ്മിഷന്റെ വെബ്സൈറ്റില്‍ വരും. ഹാളിലെ സ്ക്രീനിലും തെളിയും

തപാല്‍വോട്ടിനെക്കാള്‍ കുറവാണ് വിജയിയുടെ ഭൂരിപക്ഷമെങ്കില്‍ അവ വീണ്ടും എണ്ണും

തിരഞ്ഞെടുപ്പ്

140 മണ്ഡലങ്ങള്‍

957 സ്ഥാനാര്‍ത്ഥികള്‍

2.67 കോടി വോട്ടര്‍മാര്‍

74.06 % പോളിംഗ്

പോസ്റ്റല്‍ വോട്ട്

വിതരണം ചെയ്ത ബാലറ്റ്… 5,84,238

തിരിച്ചെത്തിയത്… .4,54,237

ശേഷിക്കുന്നത്……1,30,001

(ഇന്ന് എട്ടു മണിക്ക് മുമ്ബ് കിട്ടണം)

 മണ്ഡലത്തില്‍ ശരാശരി……..4100

വോട്ടെണ്ണല്‍

 കേന്ദ്രങ്ങള്‍-114

ബാലറ്റ് യൂണിറ്റുകള്‍- 50,496

ഒരുഹാളില്‍ ടേബിള്‍ – 21

മൊത്തം 9 റൗണ്ട്

എണ്ണുന്ന ജീവനക്കാര്‍ 24,709

മലപ്പുറം ഉപതിരഞ്ഞെടുപ്പ്

ബാലറ്റ് യൂണിറ്റുകള്‍ 594

‘പാേസ്റ്റല്‍ വോട്ടുകള്‍ കൂടിയതിനാല്‍ ഫലപ്രഖ്യാപനം വൈകും. അന്തിമഫലം വൈകിട്ട് 4 മണിയോടെ മാത്രം. ട്രെന്‍ഡ് അറിയുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ഇത്തവണയില്ല. കൃത്യമായ ഫലം വേഗത്തില്‍ നല്‍കാനുള്ള സജ്ജീകരണം നടത്തിയിട്ടുണ്ട്”

NO COMMENTS