വഴുതക്കാട് അന്ധവിദ്യാലയത്തിൽ വിവിധ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം

138

വഴുതക്കാട് സർക്കാർ അന്ധവിദ്യാലയത്തിൽ മെയിൽ മേട്രൺ, മെയിൽ ഗൈഡ്, ഫീമെയിൽ ഗൈഡ്, ആയ, വാച്ച്മാൻ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയും മുൻപരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുമായി ഈ മാസം 29 ന് രാവിലെ പത്തിന് സ്‌കൂൾ ഓഫീസിൽ അഭിമുഖത്തിനെത്തണം. പ്രായപരിധി നിയമാനുസൃതം. മെയിൽ മേട്രൺ തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് എസ്. എസ്. എൽ. സി., സർക്കാർ ആശുപത്രിയിൽ നിന്നുള്ള ഫസ്റ്റ്എയ്ഡ് സർട്ടിഫിക്കറ്റും ശാരീരിക ക്ഷമതയും ഉണ്ടായിരിക്കണം. മെയിൽ ഗൈഡ് തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് എസ്. എസ്. എൽ. സി., ഡ്രൈവിംഗ് ലൈസൻസ്, വാഹനമോടിച്ചുള്ള അഞ്ചു വർഷത്തെ പരിചയം എന്നിവ വേണം. ഫീമെയിൽ ഗൈഡ്, ആയ, വാച്ച്മാൻ എന്നിവർക്ക് ശാരീരികക്ഷമത ഉണ്ടായിരിക്കണം. എല്ലാ തസ്തികയിലുള്ളവരും ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യണം.

NO COMMENTS