ഓടുന്ന ട്രെയിനില്‍നിന്ന് നവജാതശിശു പുറത്തേക്ക് വീണു

173

റാഞ്ചി•ഓടുന്ന ട്രെയിനില്‍നിന്നു പുറത്തേക്കു തെറിച്ചുവീണ നവജാതശിശു നിസ്സാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ന്യൂഡല്‍ഹി -ഹതിയ സമ്ബര്‍ക്കക്രാന്തി എക്സ്പ്രസ് ട്രെയിനില്‍നിന്ന് തെറിച്ചുവീണ രണ്ടു ദിവസം പ്രായമായ ആണ്‍കുഞ്ഞാണ് അപകടത്തില്‍നിന്നു രക്ഷപ്പെട്ടത്. ജാര്‍ഖണ്ഡിലെ കൊടേര്‍മ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം.റെയില്‍പ്പാളത്തിനു സമീപം കുട്ടിയുടെ കരച്ചില്‍ കേട്ടു നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. റിസര്‍വേഷന്‍ കംപാര്‍ട്ട്മെന്റിന്റെ വാതിലിനരികില്‍ നിന്ന സ്ത്രീയുടെ കൈയില്‍നിന്നു കുഞ്ഞ് അബദ്ധത്തില്‍ പുറത്തേക്കു തെറിച്ചുവീഴുകയായിരുന്നെന്നാണു യാത്രക്കാര്‍ പറയുന്നത്.

NO COMMENTS

LEAVE A REPLY