ഇന്ന് യാതൊരു വിധത്തിലുളള ആഘോഷ പ്രകടനവും കൂടിച്ചേരലും അനുവദിക്കുകയില്ല – മുഖ്യമന്ത്രി

12

തിരുവനന്തപുരം: യാതൊരു വിധത്തിലുളള ആഘോഷ പ്രകടനവും കൂടിച്ചേരലും വോട്ടെണ്ണല്‍ ദിനമായ ഇന്ന് അനുവദിക്കുകയില്ലെന്ന കര്‍ശനവിലക്ക് ഓർമിപ്പിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍, വോട്ടര്‍മാരെ നേരിട്ട് കണ്ട് നന്ദി പറയുന്ന പതിവ് സ്ഥാനാര്‍ത്ഥികള്‍ ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിച്ചു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ചുമതലപ്പെട്ട വരൊഴികെ ആരും പോകേണ്ടതില്ല.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സമൂഹ മാധ്യമങ്ങളിലൂടെ വോട്ടര്‍മാരെ അഭിസംബോധന ചെയ്യാവുന്നതാണ്. കൊവിഡ് പ്രതിരോധത്തില്‍ സര്‍വ്വാത്മനാ പങ്കെടുക്കുന്നതും സഹകരിക്കുന്നതുമാണ് ജനങ്ങളോടുള്ള യഥാര്‍ത്ഥ നന്ദി പ്രകടനം. ജനകീയ പ്രതിരോധത്തിലൂടെ കൊവിഡിന് അതിജീവിക്കാനാണ് ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ മാധ്യമങ്ങളുടെ സഹകരണവും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

NO COMMENTS